ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടേയും വായനക്കാരുടേയും നിരൂപകരുടേയും ആസ്വാദകരുടെയും സംയുക്തസംഘടനയായ കേരളാറൈറ്റേഴ്സ്ഫോറം സമവായത്തിലൂടെ പുതിയ പ്രവര്‍ത്തകസമിതിയെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 24-ാം തീയതി വൈകുന്നേരം നിലവിലെ പ്രസിഡന്റ്മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ പതിവുപോലെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരളാഹൗസ്ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. ഗ്രെയിറ്റര്ഹ്യസ്റ്റനിലും, പരിസരങ്ങളിലുംഒരാഴ്ചയോളം നീണ്ടുനിന്ന ഹാര്വിചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനും ശേഷംകൂടിയ ആദ്യകേരളറൈറ്റേഴ്സ് ഫോറംമീറ്റിംഗ് ആയിരുന്നുഇത്. കേരളഹൗസും ഓഡിറ്റോറിയവും വെള്ളപ്പൊക്കത്തില്‍ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടുവെന്നു പറയാം. കേരളാറൈറ്റേഴ്സ്ഫോറത്തിന്റെ പുതിയ പ്രവര്‍ത്തകസമിതിയിലേക്ക് ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍ പ്രസിഡന്റ്, ഡോക്ടര്‍മാത്യുവൈരമണ്‍ സെക്രട്ടറി, മാത്യുമത്തായി ട്രഷറര്‍ എന്നിങ്ങനെ എതിരില്ലാതെ തെരഞ്ഞെടുപ്പു നടത്തി. തുടര്‍ന്ന് പതിവുപോലെയുള്ള പ്രതിമാസ സാഹിത്യസമ്മേളനമായിരുന്നു.
ജോണ്‍ മാത്യുമോഡറേറ്ററായി പ്രവര്‍ത്തിച്ചു. അമേരിക്കയിലേക്കുംവിവിധ രാജ്യങ്ങളിലേക്കുമുള്ള നിയമാനുസൃതവും, അനധികൃതവുമായ കുടിയേറ്റങ്ങളേയും, അതിലെ മാനുഷിക പ്രശ്നങ്ങളേയും, ഭീകര പ്രവര്‍ത്തനങ്ങളേയും ഒക്കെ ആധാരമാക്കി ജോണ്‍ കുന്തറ പ്രബന്ധമവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു. ജോസഫ്തച്ചാറയുടെ ''മണിപ്രവാളം'' എന്ന കഥയായിരുന്നു അടുത്ത ഇനം. കഥാകൃത്തിന്റെ കഥാ പാരായണത്തിനുശേഷം കഥയുടെക്രാപ്റ്റ്, സാരാംശം, സന്ദേശം, എല്ലാം വിശദമാക്കികൊണ്ടുള്ള ഒരു നിരൂപണവും, പഠനവും, ആസ്വാദനവുംഅവിടെ നടന്നു.
ചര്‍ച്ചാ സമ്മേളനത്തില്‍ ഗ്രെയിറ്റര്‍ഹ്യൂസ്റ്റനിലെ പ്രമുഖരായ എഴുത്തുകാരും, നിരൂപകരും, സാഹിത്യാസ്വാദകരുമായ മാത്യു നെല്ലിക്കുന്ന്, ഡോക്ടര്‍സണ്ണിഏഴുമറ്റൂര്‍, ജോണ്‍ മാത്യു, ഡോക്ടര്‍മാത്യുവൈരമണ്‍, എ.സി. ജോര്‍ജ്ജ്, ടോം വിരിപ്പന്‍, ബാബുകുരവക്കല്‍, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, മാത്യുമത്തായി, ഈശൊജേക്കബ്, ദേവരാജ്കാരാവള്ളി, സലീംഅറയ്ക്കല്‍, ഇന്ദ്രജിത്ത് നായര്‍, നയിനാന്‍ മാത്തുള്ള, ശങ്കരന്‍കുട്ടി പിള്ള, മോട്ടിമാത്യു, ജോര്ജ്ജ്ടൈറ്റസ്, ജോസഫ്തച്ചാറ, മേരികുരവക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, വല്സന് മഠത്തിപ്പറമ്പില്‍, അന്ന മാത്യു, കുര്യന് മ്യാലില്‍, ബോബിമാത്യു, ജോസ് കുര്യന്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
Comments