ഓസ്റ്റിന്‍: ഓസ്റ്റിനിലെ കായിക പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തിയ ഗാമയുടെ വോളീബോള്‍/ത്രോബോള്‍ ടൂര്‍ണമന്റ് സമാപിച്ചു. ശക്തമായ സര്‍വ്വീസുകളും മുഴങ്ങുന്ന സ്മാഷുകളും ബ്ലോക്കുകളും കൊണ്ടു സമ്പന്നമായ ടൂര്‍ണമന്റ് ഹര്‍ഷാരവത്തോടെയാണു ഓസ്റ്റിനിലെ മലയാളി കായിക സമൂഹം എറ്റെടുത്തത്. ഓസ്റ്റിനിലെ ലയമ്യ വോളീബോള്‍ കോര്‍ട്ടില്‍ വെച്ചായിരുന്നു ഗാമ അദ്യമായി സംഘടിപ്പിച്ച വോളീബോള്‍/ത്രോബോള്‍ ടൂര്‍ണമന്റ് നടന്നത്. ഓസ്റ്റിന്‍ ജാങ്കോസ്, ഈസി പാസ്സ്, ഓസ്റ്റിന്‍ ചുള്ളന്‍സ്, അമിഗോസ്, വോളീ ബോയ്സ് എന്നീ കരുത്തരായ ടീമുകള്‍ മാറ്റുരച്ച ലീഗ് മത്സരങ്ങളില്‍ നിന്നും വോളീ ബോയ്സും ഈസി പാസ്സും ഫൈനലില്‍ എത്തി. ആവേശോജ്വലമായ ഫൈനല്‍ മല്‍സരത്തില്‍ വോളീ ബോയ്സ് തുടര്‍ച്ചയായ രണ്ടു സെറ്റുകളില്‍ ഈസി പാസ്സ് ടീമിനെ തോല്‍പ്പിച്ചു കപ്പ് നേടി (സ്കോര്‍: 1513, 157). വനിതകളുടെ ത്രോ ബോള്‍ ഫൈനലില്‍ തണ്ടര്‍ ഗേള്‍സ് ടീം ഓസ്റ്റിന്‍ വാരിയേഴ്സ് ടീമിനെ തോല്‍പ്പിച്ചു കപ്പ് നേടി.(സ്കോര്‍:2521, 2624) വിജയികള്‍ക്ക് ഗാമ ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്നു ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
Comments