ന്യുയോർക്ക്∙ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ അഞ്ചു മുൻ യുഎസ് പ്രസിഡന്റുമാർ പങ്കെടുത്തു. മുൻപ്രസിഡന്റുമാരായ ബറാക്ക് ഒബാമ, ജോർജ് ഡബ്യു. ബുഷ്, ബിൽ ക്ലിന്റൺ, ജോർജ് എച്ച്. ഡബ്യു. ബുഷ്, ജിമ്മി കാർട്ടർ എന്നിവരാണ് പങ്കെടുത്തത്. യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ട്രംപ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ലെങ്കിലും ആശംസ അറിയിച്ച് വിഡിയോ പ്രസംഗം അയച്ചു. ടെക്സസിലെ എ ആന്റ് എം സർവ്വകലാശാലയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments