കാലം ചെയ്ത അഭിവന്ദ്യ മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഭയുടെ നെടുനായകത്വത്തില്‍ അഗ്രഗണ്യനായിരുന്നു. ആത്മീയ പരിവര്‍ത്തനത്തിന്റെ തേജോമയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്ദേഹത്തിന്റെ വിയോഗത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഫാ. ലാബി ജോര്‍ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരില്‍, ജോര്‍ജ് തുമ്പയില്‍, ജോ എബ്രഹാം എന്നിവര്‍ അനുശോചിച്ചു.
Comments