മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തില്‍ ജാക്സണ് ഹൈറ്റ്സ് സെന്റ് മേരീസ് ചര്‍ച്ച് അനുശോചിച്ചു. ഒകടോബര് 29ന് ഞായറാഴ്ച കുര്‍ബാനയെ തുടര്‍ന്ന് നടന്ന അനുശോചനമീററിംഗില് ഡോ. ജോണ്‍ തോമസ് അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി ജോസഫ് കെ വര്‍ഗീസ്, എന്‍ ഇ ചാക്കോ, സാറാമ്മ ജോര്‍ജ് എന്നിവര്‍ മീറ്റിഗില്‍ സംസാരിച്ചു. 11997-98 കാലയളവില്‍ സെന്റ് വ്ലാഡിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ പഠിച്ചുകൊണ്ടിരുന്ന വേളയില്‍ ഭദ്രാസനത്തിലെ സെന്റ് മേരീസ് ജാക്സണ് ഹൈറ്റ്സ് ഇടവകയില്‍ മാര്‍ തെയോഫെലോസ് അസി.വികാരിയായി സേവനം ചെയ്തിരുന്നു. 1999മേയ് മാസത്തില്‍ ഫാ. ജോണ്‍ തോമസില്‍ നിന്നാണ് അദ്ദേഹം എം ജി ഒ സി എസ് എം ജനറല്‍ സെക്രട്ടറിപദമേറ്റത്.
Comments