ഡാലസ്: നവംബര്‍ നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്തൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ചെറിയാന് കെ. ചെറിയാനോടൊപ്പം’ എന്ന പേരിലായിരിക്കും നടത്തുക. ലോക മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരനാണ് കഴിഞ്ഞ ദിവസം 85മത് പിറന്നാള്‍ ആഘോഷിച്ച ചെറിയാന് കെ. ചെറിയാന്. ചെറിയാന് കെ. ചെറിയാനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും, ചെറിയാന് കെ, ചെറിയാനെക്കുറിച്ചും ചെറിയാന് കെ. ചെറിയാന് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റ് സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2017 സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിപ്പതിനെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ലാന’ യെക്കുറിച്ചുള്ള ചര്‍ച്ച ആയിട്ടായിരുന്നു നടത്തിയത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും അറിയപ്പെടുന്ന എഴുത്തുകാരുടെ സംഘടനയാണ് ‘ലാന’. ‘ലാന’യുടെ ഭാരവാഹികളും, അംഗങ്ങളും, അഭ്യുദയകാംഷികളും ഈ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. ‘ലാന’യെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കത്തക്കവിധം ചോദ്യോത്തരങ്ങളും ചര്‍ച്ചകളും വളരെ പ്രയോജനകരമായിരുന്നു. സാഹിത്യ സല്ലാപം ഒക്ടോബര്‍ ആദ്യവാരം ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ‘ലാന’ സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും ആശംസിക്കുകയുണ്ടായി. ‘ലാന’ സമ്മേളനം പ്രമാണിച്ച് ഒക്ടോബര്‍ മാസത്തെ സാഹിത്യ സല്ലാപം നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു. എം. എസ്. ടി. നമ്പൂതിരി, ജെ. മാത്യൂസ്, മനോഹര്‍ തോമസ്, എബ്രഹാം തെക്കേമുറി, ഷാജന് ആനിത്തോട്ടം, എ. സി. ജോര്‍ജ്ജ്, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ഈശോ ജേക്കബ്, ഡോ. കുര്യാക്കോസ്, ഡോ. എന്‍. പി. ഷീല, ഡോ. രാജന് മര്‍ക്കോസ്, ഡോ. തോമസ് പാലക്കല്‍, രാജു തോമസ്, സജി കരിമ്പന്നൂര്‍, മാത്യു നെല്ലിക്കുന്ന്, മാത്യു ജോയ്സ്, ജോണ്‍ ആറ്റുമാലില്‍, തെരേസ ടോം, മൈക്ക് മത്തായി, അബ്ദുല്‍ പുന്നയൂര്ക്കളം, പി. ടി. പൗലോസ്, അലക്സാന്‍ഡര്‍ മേപ്പിള്‍ടണ്‍, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സണ്ണി മാളിയേക്കല്‍, തോമസ് ഫിലിപ്പ് റാന്നി, ജോസഫ് മാത്യു, ജേക്കബ് കോര, സി. ആന്‍ഡ്റൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.
സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്. 18572320476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395 / 4696203269. Join us on Facebook https://www.facebook.com/groups/142270399269590/
വാര്‍ത്ത അയച്ചത്: ജയിന് മുണ്ടയ്ക്കല്‍
Comments