ഓക് ബ്രൂക്ക്: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-മത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയില്‍ നിന്നു കൊണ്ടുവന്ന ഏഴ് അടി ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്ത പ്രതിമ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ നീതാ ബുഷന് അനാഛാദനം ചെയ്തു. അമേരിക്കയിലെ ഇന്ത്യന്‍ വ്യാപാര പ്രമുഖനും, വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം ജോലിക്കാരുള്ള റെഡ്ബെറി കോര്‍പറേഷന്റേയും, വിന്‍ഡ്സണ്‍ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനുമായ ഡോ. ദീപക് വ്യാസ് ആണ് ഈ പ്രതിമ ഇന്ത്യയില്‍ നിന്നു എത്തിച്ചത്. ഇപ്പോള്‍ ലയണ്‍സ് ക്ലബിന്റെ ഓക്ബ്രൂക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഷിക്കാഗോയിലുള്ള ലേക്ക്ഷോര്‍ ഡ്രൈവിലേക്ക് ഈ പ്രതിമ മാറ്റി പ്രതിഷ്ഠിക്കുന്നതാണെന്ന് ഭാരവാഹികള്‍ അനാഛാദന ചടങ്ങില്‍ അറിയിച്ചു.
അനാഛാദന ചടങ്ങില്‍ കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, ഓക്ബ്രൂക്ക് മേയര്‍ ഗോപാല്‍ ലാല്നിഹലാനി, ബര്റിഡ്ജ് മേയര്‍ മിക്കി സ്ട്രബ്, ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. നരേഷ് അഗര്‍വാള്‍, ഇന്ത്യയില്‍ നിന്നുള്ള വിവിധ എം.പിമാര്‍, ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ക്ഷണപ്രകാരം കമ്യൂണിറ്റി നേതാക്കളായ എഫ്.ഐ.എ ചെയര്മാന് സുനില്‍ഷാ, ഗോപിയോ ചെയര്മാന് ഗ്ലാഡ്സണ്‍ വര്‍ഗീസ്, കോണ്‍സുല്‍ ഓഫ് ഇന്ത്യ ഡി.ബി ബാട്ടി, ഒ.പി മീന, ഡോ. ഭരത് ഭരായ്, ബായിലാല്‍ പട്ടേല്‍, ഡോ. പ്രകാശം ടാറ്റ, രാം സെയ്നി, ഡോ. സഞ്ജീവ് സിംഗ് എന്നിവര്‍ പങ്കെടുത്തു.
Comments