ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ യുവജന വിഭാഗമായ 'മയൂരം' (മലയാളി യുവരംഗം) ശിശുദിനം ആഘോഷിക്കുന്നു. നവംബര്‍ 18 ശനിയാഴ്ച 2 മണിമുതല്‍ 6 മണിവരെ ലിഷാസ് കില്‍ റിഫോംഡ് ചര്‍ച്ച് (2131 സെന്‍ട്രല്‍ അവന്യൂ, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക് 12304) ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ച് ചര്‍ച്ചകളും നടക്കും.
കൂടാതെ ക്വിസ് മത്സരം, സ്ലൈഡ് ഷോ, സുമ്പ മുതലായ പരിപാടികളും ഉണ്ടായിരിക്കും. മലയാളി അസ്സോസിയേഷന്റെ യുവജന വിഭാഗമായ 'മയൂരം' തെരഞ്ഞെടുപ്പും അന്നേ ദിവസം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cdmany.org
Comments