2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്വെന്ഷന് സെന്ററില്‍ അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ന്യൂജേഴ്സിയില്‍ നിന്നുള്ള ബെന്നി കുര്യൻ പ്രവര്‍ത്തിക്കും. ഫൊക്കാനയുടെയും, പ്രാദേശിക അസോസിയേഷന്റെയും സോവിനിയറൂകളിലും മറ്റു പ്രസദ്ധീകരണങ്ങളിലും ചീഫ് എഡിറ്ററായും എഡിറ്റോറിയൽ ബോർഡിലും സ്തുത്യാർഹമായി പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് ബെന്നി കുര്യൻ . usmalayalee.com എന്ന ഓൺലൈൻ ന്യൂസ് പേപ്പറിന്റെ സാഹിത്യ വിഭാഗത്തിന്റെ എഡിറ്റർ ആണ്. നവമാധ്യമങ്ങളിലും ഓൺലൈൻ പ്രസദ്ധീകരണങ്ങളിലും സജീവമായി എഴുതുന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും അങ്ങേയറ്റം സ്നേഹിക്കുന്ന ബെന്നി കുര്യനെ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചുമതലക്കാരനാക്കുന്നതില് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും, അവാർഡു നിർണയം കുറ്റമറ്റതും, മാതൃകാപരവും അവിസ്മരണീയമായ ഒരു സാഹിത്യാനുഭവവമാക്കി മാറ്റുമെന്നുള്ള കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.
Comments