താമ്പാ: മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ ഈ വർഷത്തെ ഫാമിലി പിക് നിക്കൂം കായിക മത്സരങ്ങളും താമ്പായിൽ ഉള്ള Hillsborough River State Park (15402 N. Highway 301,Thonotosass,FL. 33592)ൽ വച്ച് ഡിസംബർ രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ കൃത്യം ഒമ്പതുമണിക്ക് ഷെഫ് മാർട്ടിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പ്രഭാത ഭക്ഷണത്തോട്് ആയിരിക്കും പിക്നിക് ആരംഭിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം കായിക മത്സരങ്ങൾ കമ്മറ്റിയംഗങ്ങൾ ഇതിനോടകം പാൻ ചെയ്തുകഴിഞ്ഞു. താമ്പായിലെ വിവിധ ദേവാലയങ്ങൾക്കും ഉച്ചതിരിഞ്ഞ് കരേൾ ഉള്ളതുകൊണ്ട് പിക്നിക് കൃ ത്യം ഒൻപതു മണിക്കു തന്നെ ആരംഭിക്കുന്നതാണ് എന്ന് കമ്മറ്റിയംഗങ്ങൾ അറിയിച്ചു. മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ കഴിഞ്ഞ എല്ലാ പ്രവർത്തന പരിപാടികളും വൻ വിജയമാക്കിത്തീർത്ത താമ്പായിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഒരിക്കൽ കൂടി പിക്നിക്ക്കിന്റെ വിജയത്തിനായി പ്രസിഡന്റ് വിജയൻ നായർ സാദരം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : Sajan : 813 416 7831 Suni Aloommttil: 813 951 7855 Harikumar: 239 321 4872 Vijayan Nair: 813 907 5805.
Comments