. സാൻ ഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ (MANCA) യുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി റ്റോജോ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ കാലിഫോർണിയയിലെ പ്രവാസിമലയാളികൾക്കിടയിൽ സുപരിചിതനും ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) വെസ്റ്റേണ്‍ റിജിയൺ മുൻ വൈസ് പ്രസിഡന്റും, മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ(മങ്ക)യുടെ മുൻ പ്രസിഡന്റുമായ ശ്രി. റ്റോജോ തോമസ് അസ്സോസിയേഷന്റെ 2017-2018 കാലയളവിലേക്കുള്ള ട്രസ്റ്റി ബോർഡ് ചെയർമാനായി ഇക്കഴിഞ്ഞ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റായ ശ്രി. ജോസ് മാമ്പള്ളിയാണ് വൈസ് ചെയർമാൻ. രണ്ട് വർഷത്തേയ്ക്കാണ് മങ്കയുടെ സാരഥ്യം വഹിക്കുന്നതിനായി റ്റോജോ തോമസ്സും ജോസ് മാമ്പള്ളിയും നിയമിതരായിരിക്കുന്നത്. മുൻപ് ആസ്സോസ്സിയേഷന്റെ പ്രസിഡന്റായി റ്റോജോ തോമസ്സ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം മങ്കയുടെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പദവിക്ക് അർഹനായിരുന്നു.
സ്തനാർബുദമെന്ന മാരകവിപത്തിനെക്കുറിച്ചുള്ള ബോധവല്ക്കരണപരിപാടികളുടെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആവോൺ ഫൗണ്ടേഷൻ എല്ലാവർഷവും നടത്താറുള്ള ദീർഘദൂരനടത്തത്തിൽ തുടർച്ചയായ ആറുതവണ പങ്കെടുത്ത റ്റോജോ തോമസ് സാൻ ഫ്രാൻസിസ്കോയിലെ നിരവധി സന്നദ്ധസംഘടനകളിലും ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്നു. 2009-2011 വർഷക്കാലം മങ്കയുടെ സാരഥിയായ കാലയളവിലുൾപ്പെടെ പ്രവാസിമലയാളികളുടെ വിവിധങ്ങളായ അവശ്യങ്ങൾക്ക് വേണ്ടി സമൂഹത്തിന്റെ പലവിധ ശ്രേണികളിലും നാളിതുവരെ ശ്രി. റ്റോജോ നടത്തിയ ഇടപെടലുകൾ നിരവധിയാണ്. സാമൂഹികനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മറ്റു നിരവധി പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും റ്റോജോ തോമസ് തുടച്ചയായി നല്കിക്കൊണ്ടിരിക്കുന്ന സഹകരണവും മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ പ്രവാസി മലയാളികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കും അക്ഷരാർഥത്തിൽ പ്രചോദനവും മാതൃകയുമാണ്. മങ്ക പ്രസിഡന്റ് സാജന് മൂലെപ്ലാക്കില്, ഫോമാ നാഷണല്‍ കമ്മറ്റിയംഗം സാജു ജോസഫ്, മുന്‍ പ്രസിഡന്റ് ബെന്‍സി അലക്സ് അന്നിവരടങ്ങുന്നതാണ് മങ്കയുടെ പുതിയ ട്രസ്റ്റി ബോര്‍ഡ്. പ്രഥമ വനിതാ പ്രസിഡന്റ് കുഞ്ഞുമോള്‍ വാലത്ത്, മുന്‍ ട്രുസ്ടി ബോര്‍ഡ് ചെയര്‍മാനും പ്രസിഡന്റുമായ ജോജോ വട്ടടിക്കുന്നേല് എന്നിവര്‍ റ്റോജോ തോമസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റി ബോര്‍ഡിന് ആശംസകള്‍ നേര്‍ന്നു.
Comments