ഹൂസ്റ്റന്‍: മലയാളി അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റായി ജോഷ്വ ജോര്‍ജ് ( 499 വോട്ട്) തെരഞെടുക്കപ്പെട്ടു .എതിര് സ്ഥാനാര്‍ഥി സുരേഷ് രാമക്രുഷണനെ 350 വോട്ട് ലഭിച്ചു ജോഷ്വ ജോര്ജ്ന്റ്റെ പാനലില്‍ മത്സരിച്ച 11 സ്ഥാനാര്‍ത്ഥികളില്‍ ഒന്പതുപേര് വിജയിച്ചു. ജോഷ്വ ജോര്‍ജിന്റെ പാനലില്‍ വിജയിച്ചവര്‍: വിനോദ് വാസുദേവന്‍ (573 വോട്ട്); മോന്‍സി പി. കുര്യാക്കോസ് (560): രാജന് യോഹന്നാന് (538); മാര്ട്ടിന് ജോണ്‍ (532); ആന്‍ഡ്രുസ് ജേക്കബ് (519); സുനില്‍ മേനോന് (514); ഏബ്രഹാം തോമസ് (അച്ചന് കുഞ്ഞ്- 453):ഡോ. മാത്യു വൈരമണ് (413);തോമസ് മാത്യു (ബാബു മുല്ലശേരില്‍-392) റെജി ജോണ്‍ (411 വോട്ട്), എതിര് പാനലില്‍ നിന്നുള്ള റോണി ജേക്കബ് (422 വോട്ട്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മൂന്നാമനായ അലക്സാണ്ടര്‍ തോമസിനു 8 വോട്ട് കിട്ടി. യുവജന പ്രതിനിധി ലക്ഷ്മി പീറ്റര്എതിരില്ലാതെവിജയിച്ചിരുന്നു. ഡയറക്ടര്‍ ബോര്‍ഡാണു പിന്നീട് സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നത്.
അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മുഴുവന്‍ ജന ശ്രദ്ധ ആകര് ഷിച്ച് ഒരു സം ഘടന തെരെഞ്ഞെടുപ്പായിരുന്നു ഹൂസ്റ്റണില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള അമേരിക്കയിലെ ഏക സഘടന തെരഞ്ഞെടുപ്പു കൂടിയായിരുന്നു. വോട്ടിങ്ങ് തുടങ്ങിയപ്പോള്‍ മുതലുള്ള ജനപ്രവാഹം നിയന്ത്രിക്കുവാന്‍ പുറമെ നിന്ന് സുരക്ഷാ ജീവനക്കാരെ ഉപയോഗിക്കേണ്ടി വന്നു. ഫൊക്കനയിലും ഫോമയിലും പ്രവര് ത്തിക്കുന്ന് നിരവധിപേര്‍ സം ഘടനയിലുണ്ട്.
Comments