മയാമി: കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബിന്റെ പത്താമത് നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ മൂന്നാംതീയതി കോറല്‍സ്പ്രിംഗ് സിറ്റി ജിംനാസിയത്തില്‍ വച്ചു അതിഗംഭീരമായി ആഘോഷിക്കപ്പെട്ടു. മേരി ജോര്‍ജിന്റെ ഭക്തിഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജോയ് തോമസ് ജോര്‍ജ് തന്റെ സ്വാഗത പ്രസംഗത്തില്‍ ക്ലബിലെ കമ്മിറ്റി മെമ്പേഴ്സിനെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. അവരുടെ ഊര്‍ജസ്വലതയും നിശ്ചയദാര്‍ഢ്യവും ഒന്നുകൊണ്ടു മാത്രമാണ് എല്ലാവര്‍ഷവും ഈ ടൂര്‍ണമെന്റ് ഇത്രയും മനോഹരമായി നടത്തുവാന്‍ സാധിക്കുന്നതെന്ന് പറഞ്ഞു. സിവിക് ആന്‍ഡ് കമ്യൂണിറ്റി എന്‍ഗേജ്മെന്റ് റപ്രസന്റേറ്റീവ് സാജന് കുര്യന് തന്റെ ലഘു പ്രസംഗത്തിനുശേഷം ബോള്‍ സെര്‍വ് ചെയ്തുകൊണ്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിയ പ്രഗത്ഭരായ വോളിബോള്‍ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ കാണികളെ പ്രകമ്പനം കൊള്ളിച്ചു.
അതിശക്തമായ പോരാട്ടത്തിലൂടെ ജയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ടാമ്പാ ടൈഗേഴ്സിനെ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ നേടി കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് വിജയം കൈവരിച്ചു. നിറഞ്ഞ ഹര്‍ഷാരവത്തോടെ കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് ക്യാപ്റ്റന്മാരായ ബേബി ജോര്‍ജും, റിന്റു ഫിലിപ്പും മെഗാ സ്പോണ്സര് ബാവാര്ചി ബിരിയാണീസ് രാജേഷില്‍ നിന്നും വിന്നേഴ്സ് ട്രോഫിയും ക്യാഷ് അവാര്‍ഡും ഏറ്റവുങ്ങി. ടാമ്പാ ടൈഗേഴ്സിനുവേണ്ടി ക്യാപ്റ്റന്‍ ടിറ്റോ ജെഫ്റി റണ്ണേഴ്സ് അപ് ട്രോഫിയും ക്യാഷ് പ്രൈസും കരസ്ഥമാക്കി. ഡോ. വിനൂപ് വിശ്വനാഥന് സ്പോണ്സര് ചെയ്ത റണ്ണേഴ്സ് അപ് ട്രോഫി സ്പൈക്കേഴ്സ് പ്രസിഡന്റ് തോമസ് ജോര്‍ജ് നല്കുകയുണ്ടായി. ടൂര്‍ണമെന്റ് എം.വി.പിയായി തെരഞ്ഞെടുക്കപ്പെട്ട നിഥിന് തോമസ്, നവകേരള പ്രസിഡന്റ് സുരേഷ് നായരില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍ ബെന്‍സണ്‍ മാത്യുവിനു മേരി ജോര്‍ജും, ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍ മാത്യു ആന്റണിക്ക് ജിന്‍സ് തോമസും ട്രോഫികള്‍ നല്കി. ബേസ്ഡ് സ്പെക്റെക്ടര് ട്രോഫികള്‍ സ്പൈക്കേഴ്സ് ജൂണിയര്‍ മെമ്പേഴ്സിനും ഡേവിഡ് ജോസിനും, റിന്റു ഫിലിപ്പും ഷാന്റി വര്‍ഗീസും യഥാക്രമം നല്കുകയുണ്ടായി. മുന്‍ ഫോമാ പ്രസിഡന്റ് ആനന്ദന് നിരവേല്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോര്‍ജി വര്‍ഗീസ്, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആന്‍ഡ് വുമണ്‍സ് ഫോറം ട്രഷറര്‍ ഷീല ജോസ്, ഐ.എന്‍.ഒ.സി ഫ്ളോറിഡ പ്രസിഡന്റ് അസീസി നടയില്‍, വേള്‍ഡ് മലയാളി ഫെഡറേഷന് ചെയര്മാന് മാത്യു പൂവന്, വേള്‍ഡ് മലയാളി ഫെഡറേഷന് പ്രസിഡന്റ് ജിന്‍സ് തോമസ്, കേരള സമാജം പ്രസിഡന്റ് ഷാജന് മാത്യു, നവകേരള പ്രസിഡന്റ് സുരേഷ് നായര്‍, കൈരളി അസോസിയേഷന് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, നഴ്സസ് അസോസിയേഷന് പ്രസിഡന്റ് ഷീല ജോണ്സണ്, വെസ്റ്റ് പാംബീച്ച് മലയാളി അസോസിയേഷന് പ്രസിഡന്റ് ലിജോ ജോസ്, മയാമി മലയാളി അസോസിയേഷന് പ്രസിഡന്റ് ജോസ് തോമസ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കോറല്‍സ്പ്രിംഗ് സ്പൈക്കേഴ്സ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് ജോയ് തോമസ് ജോര്‍ജ്, സെക്രട്ടറി ജസ്വിന് തോമസ്, ട്രഷറര്‍ ജിന്‍സ് തോമസ്, മാനേജര്‍ ദീപു സെബാസ്റ്റ്യന്‍, ക്യാപ്റ്റന്‍ അനീഷ് ജോര്‍ജ്, വൈസ് ക്യാപ്റ്റന്‍ സിംസണ്‍ സ്കറിയ, എക്സ് ഒഫീഷ്യോ മെമ്പര്‍ ഷാന്റി വര്‍ഗീസ്, ഡോ. ബേബി ജോര്‍ജ്, വിനു ജോര്‍ജ്, ജിനോ തോമസ്, ജോബി സെബാസ്റ്റ്യന്‍, അജിത് ജോണ്‍, റിച്ചാര്‍ഡ് ജോസഫ്, മേല്‍കി ബൈജു, സജി സാമുവേല്‍, സാബു മത്തായി, ജോമിന് മച്ചാനിക്കല്‍, ഫിലിപ്പ് ജോര്‍ജ്, ബിജു ജോണ്‍, സെബിന് സ്കറിയ, അരുണ്‍ രാജ്, ജയിന് വാത്തിയേലില്‍, മേരി ജോര്‍ജ് എന്നിവര്‍ ടൂര്‍ണമെന്റ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. അതുപോലെ സ്പൈക്കേഴ്സ് ജൂണിയര്‍ ടീമിന്റെ ആവിര്‍ഭാവം ഈ ടൂര്‍ണമെന്റിലെ പ്രത്യേകതയായിരുന്നു. ടീം മെമ്പേഴ്സ്: ജെയ്ടെന് തോമസ്, ജെസ്ന തോമസ്, ജിതിന് ജോബി, ജോയല്‍ ജോബി, കെവിന് ജോസഫ്, ജിബിന്‍ ജോഷ്, ജോയല്‍ ജോസഫ് ആദിത് ആറേഞ്ചേരി, ആകാശ് ആറേഞ്ചേരി, സ്റ്റീവ് സ്കറിയ, ശ്രീഷ വാരിശേരി, ശ്രീയ വാരിശേരി, പ്രീഷാ വരിശേരി. വിഭവസമൃദ്ധമായ ബിരിയാണി സദ്യയോടുകൂടി സ്പൈക്കഴ്സ് ടൂര്‍ണമെന്റ് പര്യവസാനിച്ചു. ജോയ് തോമസ് അറിയിച്ചതാണിത്.
Comments