ഷിക്കാഗോ: മുന്നര ദശാബ്ദക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരാമാധ്യക്ഷ പദം അലങ്കരിച്ച കര്‍മ്മയോഗി പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അമ്പത്തിനാലാം ഓര്‍മ്മപ്പെരുന്നാള്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ 31, ജനുവരി 1 തീയതികളില്‍ കൊണ്ടാടുന്നു. ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും, പ്രസംഗവും നടക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കുന്നതാണ്. ആരാധനകള്‍ക്ക് റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് നേതൃത്വം നല്‍കും.
Comments