ഹൂസ്റ്റൺ∙ കേരളാ റൈറ്റേഴ്സ് ഫോറം ഹൂസ്റ്റൺ പ്രതിമാസ സമ്മേളനം നടത്തി. ഡോ. മാത്യു വൈരമൺ അദ്ധ്യക്ഷനായിരുന്നു. കുര്യൻ മ്യാലിൽ എഴുതിയ ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു എന്ന നോവൽ ഡോ. മാത്യു വൈരമൺ മാഗ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ) പ്രസിഡന്റ് തോമസ് ചെറുകരക്കു നൽകി പ്രകാശനം ചെയ്തു.
ടോം വിരുപ്പൻ അവതരിപ്പിച്ച ധ്യാനം എന്ന ലേഖനത്തെക്കുറിച്ചു ഗഹനമായ ചർച്ച നടന്നു. തുടർന്ന് ടി. എൻ. സാമുവേൽ തന്റെ പറയാതെ വയ്യ എന്ന കവിത അവതരിപ്പിച്ചു. ശാസ്ത്രവും, യുക്തിയും വിശ്വാസങ്ങളും എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കിൽ പൊരുത്തപ്പെടാതിരി ക്കുന്നു എന്നതിനെക്കുറിച്ചു ചർച്ച നടന്നു.
ചർച്ചകളിൽ ജോൺ മാത്യു, മാത്യു നെല്ലിക്കുന്നേൽ, ദേവരാജ കുറുപ്പ്, അനിൽകുമാർ ആറന്മുള, ഡോ. മാത്യു വൈരമൺ, ജോൺ കുന്തറ, ഈശോ ജേക്കബ്, ടി. എൻ. സാമുവേൽ, മാത്യു മത്തായി, ടോം വിരുപ്പൻ, തോമസ് ചെറുകര, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്നേൽ, ഇന്ദ്രജിത് നായർ, ജോസഫ് പൊന്നോലി, മോട്ടി മാത്യു, കുരിയൻ മ്യാലിൽ, റോഷൻ ജേക്കബ് എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
Comments