ന്യുയോർക്ക് (ബ്രോൺസ്): ബ്രോൺസിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. ഒരു കുട്ടി ഉൾപ്പെടെ 12 പേർ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതായി ന്യുയോർക്ക് മേയർ അറിയിച്ചു.
ന്യുയോർക്ക് സിറ്റിയിലെ സമീപ കാലസംഭവങ്ങളിൽ ഇത്രയും പേർ തീ പിടുത്തത്തിൽ കൊല്ലപ്പെടുന്നത് ആദ്യമായാണെന്നും മേയർ പറഞ്ഞു. അഞ്ചുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ആളി പടർന്ന തീ അണക്കുന്നതിനായി 160 അഗ്നിശമന സേനാംഗങ്ങളും നിരവധി വൊളണ്ടിയർമാരും അക്ഷീണ പ്രയത്നം നടത്തിയതായും മേയർ അറിയിച്ചു.
ഒരു വയസ്സ് മുതൽ 50 വയസ്സ് വരെയുള്ളവരാണ് മരിച്ചവരെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും കമ്മീഷനർ ഡാനിയേൽ പറഞ്ഞു. ഒന്നാംനിലയിൽ നിന്നാണ് തീ പടർന്നതെന്നും ന്യുയോർക്കിൽ അതിശൈത്യ മായിരുന്നിട്ടും രാത്രി ഏഴു മണിയോടെയാണ് തീ നിയന്ത്രണാധീതമായതെന്നും കമ്മീഷനർ അറിയിച്ചു. ഒമ്പത് കുട്ടികൾ ഉൾപ്പെടെ 10 പേർ 2007 ൽ ബ്രോൺസിൽ ഉണ്ടായ തീ പിടിത്തത്തിൽ വെന്തു മരിച്ചിരുന്നു.
Comments