ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2018 ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന 32 – ാം ഫാമിലി കോൺഫറന്‍സിന്റെ റജിസ്ട്രേഷൻ, വെബ്സൈറ്റ്, സുവനീർ അഡ്വൈർടൈസ്മെന്റ് എന്നിവയുടെ കിക്കോഫ് ഡിസംബർ 31 ഞായറാഴ്ച ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ ആരാധനയ്ക്കു ശേഷമുളള പ്രത്യേക സമ്മേളനത്തിൽ നടക്കും.
സമ്മേളനം ഭദ്രാസനാധിപനും കോൺഫറൻസ് രക്ഷാധികാരിയും ആയ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യുന്നതാണെന്ന് കോൺഫറൻസ് മീഡിയാ കമ്മിറ്റിക്കു വേണ്ടി ചെയർമാൻ റവ. വിജു വർഗീസ്, കൺവീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.
by ഷാജി രാമപുരം
Comments