കലിഫോർണിയ:∙ മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ റേഡിയോ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്ന ക്രിസ്തീയ നാടക പരമ്പര സ്നേഹിതരെ ഒരു കഥ പറയാം. 2018 ജനുവരി 5 വെള്ളിയാഴ്ച്ച മുതൽ എല്ലാ വെള്ളിയാഴ്ച്ചയും ഇന്ത്യൻ സമയം വൈകിട്ട് 6.30ന് പ്രക്ഷേപണം ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ 7.30 നും ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും രാത്രി 11.30 നും പുനഃസംപ്രേക്ഷണം ചെയ്യും.
സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കി തയ്യാറാക്കിയിരിക്കുന്ന ഈ നാടക പരമ്പരയുടെ രചന, സംവിധാനം സുനിൽ പട്ടിമറ്റവും , ശബ്ദമിശ്രണം , വിവരണം ഒരുക്കിയിരിക്കുന്നത് ബിന്നി മാത്യുവുമാണ്. ക്രൈസ്തവ മൂല്യങ്ങൾ ഉൾപ്പെടുത്തി ചെയ്തിരിക്കുന്ന ഈ നാടക പരമ്പര തികച്ചും വ്യത്യസ്തവും കാലികപ്രസക്തവുമാണ്. ഐ ഫോൺ, ആൻഡ്രോയിഡ് ഫോൺ ഉപഭോക്താക്കൾക്ക് സൗജന്യമായി റേഡിയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
www.greenradiolive.com, info@greenradiolive.com
By: ജേക്കബ് വർഗീസ്
Comments