ഫിലഡല്‍ഫിയ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2018-ലെ പ്രവര്‍ത്തനോദ്ഘാടനവും, ന്യൂഇയര്‍ ആഘോഷവും, കമ്മിറ്റിയുടെ സ്ഥാനാരോഹണവും ഏഴാം തീയതി 4.30 ന് മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്ട്രര് അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19152) നടക്കും.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കും. മാപ്പ് പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങിൽ ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും, ഫോമ മിഡ് അറ്റ്ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.
വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- അനു സ്കറിയ (267 496 2423), സെക്രട്ടറി- തോമസ് ചാണ്ടി (201 446 5027), ട്രഷറര്‍- ഷാലു പുന്നൂസ് (203 482 9123), പിആര്‍ഒ - സന്തോഷ് ഏബ്രഹാം (215 605 6914).
Comments