ഷിക്കാഗോ∙ ബെൽവുഡ് മാർ തോമാശ്ലീഹാ സിറോ മലബാർ കത്തീഡ്രലിലെ തിരുപ്പിറവിയുടെ കർമ്മങ്ങളും ദിവ്യബലിയും ഡിസംബർ 24 ഞായറാഴ്ച വൈകിട്ട് 7 ന് നടന്നു. സെന്റ് തോമസ് സിറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികത്വം വഹിച്ച് സന്ദേശം നൽകി. ഇടവക വികാരി റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിലും രൂപതാ ഫാമിലി അപോസ്റ്റലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശ്ശേരിയും സഹകാർമ്മികരായി ദിവ്യബലിയർപ്പിച്ചു.
പോൾ വത്തിക്കളത്തിന്റെ നേതൃത്വത്തിൽ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദിവ്യബലിക്ക് ശേഷം ക്രിസ്മസിനോടനുബന്ധിച്ചു ഇടവകയിൽ നടത്തിയ ബൈബിൾ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോസഫ് ജെസ്സി നാഴിയമ്പാറ, കുരിയൻ എൽസ ആറ്റുമാലിൽ, ഷീബ ഫ്രാൻസിസ് വടക്കേവീട്, സോണിയ ജോർജ് കണറികാവുങ്കൽ, ബോബി സീന മഠത്തിപ്പറമ്പിൽ എന്നിവർക്ക് ഒന്നാം സ്ഥാനവും ലിസ സിബി കുന്നുംപുറം, മേഴ്സി സണ്ണി വടക്കേൽ, നോബി ലിൻസി മാപ്പളകയ്യിൽ എന്നിവർക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.
അതിനുശേഷം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ വാർഡ് അടിസ്ഥാനത്തിൽ നടത്തിയ പുൽക്കൂട് മല്സര വിജയികൾക്കും സമ്മാനം നൽകി. സെന്റ് തോമസ് വാർഡിന്റെ ജാക്വലിൻ സജി വർഗീസ് ഒന്നാം സ്ഥാനവും സെന്റ് സൈമൺ വാർഡിന്റെ റോസലിൻ സോയേൽ ചാരത്ത്, സെന്റ് മാത്യു വാർഡിന്റെ ജോസഫ് മോളി ഉരുവഞ്ചിയിൽ എന്നിവർ രണ്ടാം സ്ഥാനവും സെന്റ് ജോൺസ് വാർഡിന്റെ റ്റോണി കണ്ടക്കുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കൈക്കാരന്മാരായ ജോർജ് അമ്പലത്തുങ്കൽ, സിബി പാറേക്കാട്ട്, പോൾ വടകര, ലൂക്ക് ചിറയിൽ, ജോ കണിക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.
By: ബ്രിജിറ്റ് ജോർജ്
Comments