ന്യൂടൗൺ∙ഉപവാസ പ്രാർത്ഥന കൗണ്ടി കിൽഡെറിലെ കിൽകോക്കിലുള്ള ന്യൂടൗൺ നേറ്റിവിറ്റി ചർച്ചിൽ ജനുവരി 6 ശനിയാഴ്ച്ച രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടർന്ന് ദിവ്യബലിയും, ആരാധനയും, രോഗികൾക്കായുള്ള പ്രാർത്ഥനയും, പുതുവൽസര പ്രത്യേക പ്രാർത്ഥനകളും നടത്തും. വൈകിട്ട് 4ന് ശുശ്രുഷകൾ സമാപിക്കും.
ശുശ്രുഷകൾക്ക്, പ്രശസ്ത ധ്യാന ഗുരുവായ, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിൽ (സിലനച്ഛൻ), റവ.ഫാ.ജോർജ്ജ് അഗസ്റ്റിൻ, പോർട്ട്ലീഷ് ഉർസുലൈൻ സിസ്റ്റേഴ്സ് (UMI), സിസ്റ്റർ ഡിവോഷ്യ, എന്നിവർ നേതൃത്വം നല്‍കും. റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിൽ (സിലനച്ഛൻ), വചനം പങ്ക് വെക്കുന്നതും തുടർന്നുള്ള ശുശ്രുഷകൾക്ക്, റവ.ഫാ.ജോർജ് അഗസ്റ്റിൻ നേതൃത്വം നൽകും. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.
CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code - A83 YY49
(Direction - Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതൽ വിവരങ്ങൾക്ക് :-
Pratheeb Baby - 0873159728,
Sibi Antony - 0871042266,
Binu - 0879589050.
By: പ്രതീബ് ബേബി
Comments