ന്യൂയോർക്ക്∙ കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ ക്രിസ്മസ് പുതുവത്സരാഘോ ഷങ്ങൾ ജനുവരി 13 ന് ശനിയാഴ്ച വൈകിട്ട് 6ന് ക്വീൻസിലെ രാജധാനി റസ്റ്റോറന്റിൽ (206-11 Hilside Ave, NY11427) നടത്തുന്നു. ആഘോഷ പരിപാടികളുടെ ഭാഗമായി വൈവിദ്ധ്യമാർന്ന കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. പരിപാടികളിലേക്ക് സമാജം അംഗങ്ങളെയും അഭ്യുതയകാംഷികളെയും കുടുംബസമേതം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കേരള സമാജത്തിന്റെ 2018 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പൊതുയോഗം ജനുവരി 27 ന് ശനിയാഴ്ച വൈകിട്ട് 4 നു ക്യൂൻസിലെ ടൈസൺ സെന്ററിൽ (26N Tyson Ave, Floral Park, NY11001) നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
സാജു സാം (പ്രസിഡന്റ്) – 646 427 4470
വർഗീസ് പോത്താനിക്കാട് (വൈസ് പ്രസിഡന്റ്)–917 488 2590
വിൻസന്റ് സിറിയക് (സെക്രട്ടറി) – 516 508 8297
വർഗീസ് തെക്കേക്കര (ജോ. സെക്രട്ടറി) – 516 502 5065
വിനോദ് കെയാർകെ (ട്രഷറർ) – 516 633 5208
Comments