കലിഫോർണിയ∙ സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബിന്റെ പുതുവത്സരാഘോഷം ഇന്ന് നടക്കും. ഫ്രീമോണ്ട്– ന്യൂവാർക്ക് ചാന്തിനി ബാങ്കറ്റ് ഹാളിൽ വച്ച് വൈകുന്നേരം ആറു മണിക്ക് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജൻ താപ്പ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മഗ്നോളിയ ജാസ് ബാന്റ്, എംഡിസി ഡാൻസ് കമ്പനിയുടെ സിനിമാറ്റിക്ക് ഡാൻസുകൾ, ഹിന്ദി, തമിഴ് മലയാളം, ഭാഷയിൽ ഗാനമേള, പ്രമുഖ നൈറ്റ് ക്ലബ് ഗായിക ഗോൾഡി ലോക്കിന്റെ ഇംഗ്ലീഷ് ഗാനങ്ങൾ, ഡി. ജെ, ഡാൻസ് തുടങ്ങിയവയും വിഭവ സമൃദ്ധമായ ബാങ്കറ്റും മറ്റു സൽക്കാരങ്ങളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും.സാൻഫ്രാൻസിസ്കോ ബേ ഏരിയായിലെ ഇന്ത്യാക്കാരെ ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് പ്രസിഡന്റ് ജി. ഗോപകുമാർ അറിയിച്ചു.
By: ജയിംസ് വർഗീസ്
Comments