ഹാർട്ട്ഫോർഡ്, കണക്റ്റിക്കട്ട് ∙ വീടിന്റെ പുറകുവശത്ത് കൊടുംതണുപ്പിൽ നായ തണുത്തുറഞ്ഞ് നിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഉടമസ്ഥ മിഷൽ ബെനറ്റിനെ (50) അറസ്റ്റ് ചെയ്തു.
മൃഗങ്ങളോടുള്ള ക്രൂരത എന്ന വകുപ്പിലാണ് ആഡംസ് സ്ട്രീറ്റിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനുവരി 4 വ്യാഴാഴ്ച പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 2,500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സമീപത്തു താമസിക്കുന്നവരാണ് നായ പുറത്തു ഐസായി നിൽക്കുന്ന വിവരം പൊലീസിൽ അറിയിച്ചത്. പിറ്റ് ബുൾ വർഗ്ഗത്തിൽപെട്ട നായ ഏകദേശം ഒരു മാസമായി പുറത്തായിരിക്കാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊടുംതണുപ്പിൽ വളർത്തു മൃഗങ്ങളെ പുറത്തു നിറുത്തുന്നതിനെതിരെ ആനിമൽ വെൽഫെയർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ പുറത്തു നിറുത്തിയിരിക്കുന്നുവെന്നുള്ള നൂറുകണക്കിന് ഫോൺ കോളുകളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് ആനിമൽ കെയർ സർവീസ് അറിയിച്ചു.
Comments