ഗാര്‍ലന്റ്(ഡാളസ്): കേരള അസ്സോസിയേഷന് ഓഫ് ഡാളസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ഡാളസ്സില്‍ സൗജന്യ ടാക്സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പുതിയ ടാക്സ് നിയമങ്ങളെകുറിച്ചും, അഫോഡബള്‍ കെയര്‍ ആക്റ്റിനെ കുറിച്ചു, വിദേശ വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനെകുറിച്ചും വിശദമായി പ്രമുഖ സി.പി.എ. ഹരിപ്പിള്ള സംസാരിക്കും. സെമിനാറില്‍ എല്ലാവര്ക്കും വന്ന് സംബന്ധിക്കണമെന്ന് ജോര്‍ജ്ജ് ജോസഫ് വലങ്ങളോലില്, ഡാനിയേല്‍ കുന്നേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് Kerala association of dallas@gmail.com
Comments