ന്യൂയോര്‍ക്ക് : 2017 2018 ലെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് (ന്യൂയോര്‍ക്ക് ) ഗവര്‍ണ്ണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മത്തായി ചാക്കോ, ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ അമേരിക്കന്‍ മലയാളി ആണ്. ന്യൂയോര്‍ക്കിലെ 39 ക്ലബ്ബുകള്‍ ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 20 R 1 ന്റെ ഈ വര്‍ഷത്തെ ചീഫ് എക്സിക്യൂട്ടീവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ വര്‍ഷത്തെ ഡിസ്ട്രിക്ട് കണ്വെന്ഷന് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി . പുതുമയുള്ള പ്രോഗ്രാമുകള്‍ സെമിനാറുകള്‍ എക്സിബിഷനുകള്‍ മുതലായവ ഉള്‍പ്പെടുത്തി നടത്തിയ കണ്വെന്ഷന് മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചു. സേവന രംഗത്ത് നാല്പ്പതില് പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന ഇദ്ദേഹം കഴിഞ്ഞ പതിനാലു വര്ഷമായീ ലയണ്‍സ് ക്ലബ്ബിലും സജീവമായി പ്രവര്‍ത്തിക്കുന്നു.
അമേരിക്കന്‍ മലയാളികളുടെ സേവനങ്ങള്‍ ലോക്കല്‍ കമ്മ്യൂണിറ്റികള്‍ക്കും കൂടി പ്രയോജനപ്പെടുത്തണമെന്നുള്ള ആഗ്രഹം ആണ് ഈ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കുന്നത്. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആയീ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് , സോണ്‍ ചെയര്മാന് , റീജിയന് ചെയര്മാന്, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ മുതലായ പല പ്രധാന പദവികളും വഹിച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ സേവനങ്ങളെ പ്രകീര്‍ത്തിച് ലയണ്‍സ് ക്ലബിന്റെ ഉന്നത ബഹുമതി ആയ മെല്വിന് ജോണ്‍സ് ഫെലോ , ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. റോക്ലാന്‍ഡ് കൗണ്ടി ഗവണ്മെന്റ് കമ്മ്യൂണിറ്റി സര്‍വീസ് കണക്കിലെടുത്തു സര്‍ട്ടിഫിക്കറ്റ് ഓഫ് അച്ചീവേമെന്റ് അവാര്‍ഡും നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്ത് നാല്പ്പതില് പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നു. സെന്റ് ജോസഫ് മെഡിക്കല്‍ സെന്റര്‍ യോങ്കേഴ്സ് ഫിനാന്‍ഷ്യല്‍ സെര്‍വീസ്സ് ഡയറക്ടര്‍, രമപോ ഓര്‍ത്തോപീഡിക് അഡ്മിനിസ്ട്രേറ്റര്‍ തുടങ്ങി പല പ്രധാന തസ്തികകള്‍ വഹിച്ചിട്ടുണ്ട് .
അമേരിക്കയിലെ ആദ്യത്തെ മലയാളി ട്രാവല്‍ ഏജന്‍സിയായ സുമ ട്രാവെല്‍സ് ന്യൂയോര്‍ക്കിന്റെ സ്ഥാപക വൈസ് പ്രസിഡന്റ് ആയിരുന്നു ഏഷ്യന്‍ അമേരിക്കന്‍സ് ഓഫ് റോക്ലാന്‍ഡ് (AMOR) ട്രഷറര്‍ , ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സ് (F.I.A) ബോര്‍ഡ് മെമ്പര്‍ , ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് (HVMA) പ്രസിഡണ്ട് , ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂ യോര്‍ക്ക്, ഫൊക്കാന തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കൂടാതെ നല്ലൊരു മജീഷ്യന്‍ കുടി ആയ അദ്ദേഹം ഫൊക്കാന കണ്വെന്ഷന് തുടങ്ങി പല സ്റ്റേജുകളില്‍ മാജിക് ഷോ പ്രോഗ്രാം അവതരിപ്പിച്ചട്ടുണ്ട്.
Comments