ഗാര്‍ലന്റ് (ഡാലസ്): കേരള അസോസിയേഷന് ഓഫ് ഡാലസ് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യൂക്കേഷന്‍ സെന്ററും സംയുക്തമായി ജനുവരി 20 ശനിയാഴ്ച നടത്തിയ ടാക്സ് സെമിനാര്‍ വിജ്ഞാനപ്രദമായി. കേരള അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഐസിഇസി പ്രസിഡന്റ് മാത്യു കോശി അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ സെനറ്റ് അംഗീകരിച്ച്. പ്രസിഡന്റ് ട്രംപ് ഒപ്പിച്ചു നിയമമാക്കിയ പുതിയ ടാക്സ് റൂളിന്റെ വിശദാംശങ്ങള്‍ ഡാലസിലെ പ്രമുഖ സിപിഎ ഹരിപിള്ള സെമിനാറില്‍ വിശദീകരിച്ചു. 2018 ല്‍ പ്രാബാല്യത്തില്‍ വരുന്ന പുതിയ ടാക്സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗിഫ്റ്റ് ആന്റ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്കും മറുപടി നല്കി. ചര്‍ച്ചയില്‍ ജെ. പി. ജോണ്‍, രാജന് ചിറ്റാര്‍, സുരേഷ് അച്ച്യുതന്‍, ദീപാ ഉണ്ണി, ഗ്ലന്‍ണ്ട ജോര്‍ജ്, പ്രദീപ് നാഗനൂലില്‍, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള അസോസിയേഷന് പ്രസിഡന്റ് റോയ് കൊടുവത്ത് നന്ദി പറഞ്ഞു.
Comments