ഹൂസ്റ്റൺ : -കൈരളിടിവി യൂ എസ് എ യുടെ ഹൂസ്റ്റണിലെ പുതിയ ഓഫീസിന്റെയും /സ്റ്റുഡിയോ ഉത്ഘാടനം ശനിയാഴ്ച രാവിലെ 11 .30 നു( 445 മർഫി റോഡ് സ്റ്റാഫ്ഫോർഡ് ) ബഹു .സ്റ്റാഫ്ഫോർഡ് പ്രൊ ടെം മേയർ കെൻ മാത്യു തിരി തെളിക്കുന്നു. തദവസരത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോയ് തുമ്പമൺ,മലയാളി അസോസിയേഷൻ( മാഗ് )പ്രെസിഡെന്റ് ജോഷ്വാ ജോർജ് ,വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ഹൂസ്റ്റണിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ സാനിധ്യം ഉണ്ടായിരിക്കും . കൈരളിടിവി യൂ എസ് എ ഇൻചാർജ് ജോസ് കാടാപുറം , ജോസ് പ്ലാക്കാട്ട് , ശിവൻ മുഹമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും . കൈരളിടിവി ഹൂസ്റ്റണിൽ നിന്ന് ആരംഭിക്കുന്ന പുതിയ പരിപാടി ബ്യൂറോ ചീഫ് ശങ്കരൻകുട്ടി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അബിസൺ എബ്രഹാം , മോട്ടി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആയിരിക്കും കൂടുതൽ വിവരങ്ങൾക്ക് ശങ്കരൻകുട്ടി -405 602 9794
Comments