കൊല്ലം: മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്കാന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ (STEP- Socially & Technically Educated Press) ആദ്യ സ്പോണ്‍സറായി ഇന്ത്യ പ്രസ് ക്ളബിന്റെ ഷിക്കാഗോ പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ് മുന്നോട്ട് വന്നു. സ്പോണ്‍സര്‍ഷിപ് തുകയായ ഒരു ലക്ഷം രൂപ ഷിക്കാഗോയില്‍ വെച്ച് നടന്ന ചാപ്റ്റര്‍ യോഗത്തില്‍ ബിജു കിഴക്കേകൂറ്റ് പ്രസ് ക്ളബിന്റെ ദേശീയ ഭാരവാഹികളെ ഏല്‍പ്പിച്ചു.കേരളത്തിലെ മാധ്യമ രംഗത്ത് പുതു ചരിത്രമെഴുതുവാന്‍ ഇന്ത്യ പ്രസ്സ് ക്ലബിന് കഴിയട്ടെയെന്ന് ബിജു ആശംസിച്ചു
അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ)യും കേരള മീഡിയ അക്കാദമിയും ചേർന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതിയാണ് STEP. കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് എം. ബി. രാജേഷ് എംപി, ഡോ. എം. വി. പിള്ള, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍, മാധ്യമപ്രവര്‍ത്തകരായ ആര് ശ്രീകണ്ഠന് നായര്‍, സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ ഓണ്‍ലൈന്‍) അനില്‍ അടൂർ, ഐജിപി വിജയന് എന്നിവര്‍ പിൻന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെവലുകളും മറ്റു സഹായങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വഹിക്കും. ഷിക്കാഗോയില്‍ നടന്ന യോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബിന്റെ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര, ചെയര്മാന് ശിവന് മുഹമ്മ, മുന്‍ ദേശീയ പ്രസിഡന്റ് ജോസ് കണിയാലി, ഷിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ ബിജു കിഴക്കേകൂറ്റ്, ജോയിച്ചന്‍ പുതുക്കുളം , പ്രസന്നന് പിള്ള, അനിലാല്‍ ശ്രീനിവാസന് വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ പങ്കെടുത്തു.
Comments