ന്യൂയോർക്ക് ∙ ഗൂഗിളിന്റെ ആർട്സ് ആൻഡ് കൾച്ചറൽ ആപ്പ് സോഷ്യൽ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണിൽ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാൽ അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല. ബയോമെട്രിക്സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി.
മുഖം, ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ എന്നിവ ഉപയോഗിച്ചാണ് ഇവിടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഗൂഗിളിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു ക്ലാസിക്ക് ചിത്രങ്ങളുമായി നിങ്ങളുടെ മുഖത്തിനു സാമ്യമുണ്ടെങ്കിൽ സെൽഫിയിലൂടെ അതിലേക്ക് മാറ്റാനാവുന്ന ആപ്പ് ആണിത്. എന്നാൽ ഈ ആപ്പ് തങ്ങൾക്ക് കൂടുതൽ ആപ്പാവുമെന്നു കണ്ടാവണം ഇല്ലിനോയി സംസ്ഥാനം ഇതു വിലക്കിയിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിനും ഈ ആപ്പ് ഉപയോഗിച്ച ചിത്രങ്ങൾക്കുമാണ് വിലക്ക്.
Comments