ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ "നിയമവും സുരക്ഷിതത്വവും' എന്നതിനെക്കുറിച്ചുള്ള സെമിനാര്‍ ഫെബ്രുവരി 11-ന് രാവിലെ 9.30-ന് നടക്കും. ഷിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ടോമി മേത്തിപ്പാറയാണ് ക്ലാസുകള്‍ നയിക്കുന്നത്. ചോദ്യോത്തരങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തിലാണ് സെമിനാര്‍ നടത്തുന്നത്. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എന്നിവര്‍ സന്നിഹിതരായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു അഗസ്റ്റിന്, ജോണ്സണ് കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍ എന്നിവരുമായി ബന്ധപ്പെടുക. മേഴ്സി കുര്യാക്കോസ് അറിയിച്ചതാണിത്.
Comments