ഫിലഡൽഫിയാ ∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ചാപ്റ്റർ മുൻ വൈസ് പ്രസിഡന്റ് സജി കരിങ്കുറ്റിയുടെ അനുസ്മരണ സമ്മേളനവും ഇന്ത്യയുടെ 69–ാം റിപ്പബ്ലിക്ദിനാഘോഷവും സംയുക്തമായി ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് 5 മുതൽ അതിഥി റസ്റ്ററന്റ് ഓഡിറ്റോറിയത്തിൽ (9321 Krewstone Rd, Phila, PA- 19115) നടക്കും.
അമേരിക്കയിൽ INOC കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും പെൻസൽവാനിയാ ചാപ്റ്ററിന്റെ വളർച്ചയിൽ അക്ഷീണം യത്നിക്കുകയും ചെയ്ത മഹത് വ്യക്തിത്വത്തിനുടമയായിരുന്നു അകാലത്തിൽ പൊലിഞ്ഞ കോൺഗ്രസിന്റെ സമുന്നത നേതാവ് സജി കരിങ്കുറ്റി. അദ്ദേഹത്തിന്റെ വേർപാടിൽ ചാപ്റ്ററിന്റെ അനുശോചനം മീറ്റിങ്ങിൽ അമേരിക്കയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്ത് അനുശോചനം അറിയിക്കുന്നതും പെൻസൽവാനിയാ ചാപ്റ്ററിലെ കോൺഗ്രസ് അനുഭാവികളും സജിയുടെ സുഹൃത്തുക്കളും ദീപ്തമായ ഓർമ്മകൾ പങ്കുവയ്ക്കുന്നതും ആയിരിക്കും. ഈ മീറ്റിങ്ങിലേക്ക് ഫിലഡൽഫിയായിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
കുര്യൻ രാജൻ (പ്രസിഡന്റ്) – 610 457 5868
സന്തോഷ് ഏബ്രഹാം ജനറൽ സെക്രട്ടറി – 215 605 6914
ഫിലിപ്പോസ് ചെറിയാൻ ട്രഷറർ – 215 605 7310
Comments