ഹൂസ്റ്റൺ∙ ഗ്രെയ്റ്റർ ഹ്യൂസ്റ്റണിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമം ഹൃദ്യമായി. ജൂലിയായുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് റോൺസി ജോർജ്ജ് ആമുഖ പ്രസംഗം നടത്തി. എ. സി. ജോർജ് ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. റോഷൻ, മിഷാൽ എന്നിവർ എംസി മാരായിരുന്നു. ബിനു സക്കറിയ, ഷീബ ജോർജ്ജ്, എന്നിവർ ആശംസ അർപ്പിച്ചു.
നൃത്തനൃത്ത്യങ്ങൾ, ലളിതഗാനം, ചലച്ചിത്രഗാനങ്ങൾ എന്നിവയെല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. അബിഗെയിൽ, അയന, ഹെലന, ജോവീറ്റാ, ലേഹാ, ലില്ലി, മീരാബെൽ, നിക്കോൾ, റ്റേജാ, ഐറിൻ ലിവിയ, മരിയ, ഐലിൻ, സിയാൻ, സേവി, ബിയ, ആഷ്ലി, ജസ്റ്റീന, സ്നേഹ, സന്തോഷ്, ബിജിനോസ്, തുടങ്ങിയവരാണ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത്. മഞ്ജു മനോജ് പ്രോഗ്രാം കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു. ഷിബു ജോൺ, വാട്ടർഫോർഡ് മലയാളി കമ്മ്യൂണിറ്റിയിലെ പുതിയ കുടുംബാംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി.
റോൺസി ജോർജ്ജ്, സണ്ണി ജോസഫ് എന്നിവർ പുതിയ വോളന്റിയർ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയക്കു ചുക്കാൻ പിടിച്ചു. ഡൈജു, ജീമോൻ, ജോഷി, ജോബിൻസ്, ബിനു തുടങ്ങിയവരുടെ ചെണ്ട മേളം അരങ്ങു കൊഴുപ്പിച്ചു. ഡൈജു മുട്ടത്ത് വിഭവസമൃദ്ധമായ സദ്യക്ക് നേതൃത്വം നൽകി.
Comments