ബെന്‍ കൊച്ചിക്കാരന്
ന്യുയോര്‍ക്ക്:യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ജനറല്‍ ബോഡി മീറ്റിങ്ങും ഇലക്ഷനും യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റസ്റ്റോറന്റില്‍ നടന്നു.വാര്‍ഷിക റിപ്പോര്‍ട്ടിനും കണക്കു അവതരണത്തിനു ശേഷം നടന്ന ചര്‍ച്ചയിലുടനീളം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിനെ അംഗങ്ങള്‍ അഭിനന്ദിച്ചു. പ്രസിഡന്റായി ഷിനു ജോസഫും വൈസ് പ്രസിഡന്റായി സഞ്ജയ് കുറുപ്പും വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു. പുതിയ സെക്രട്ടറി ആയി പ്രദീപ് നായരെയും ട്രഷറര്‍ ആയി മോട്ടി ജോര്‍ജിനെയും ജോയിന്റ് സെക്രട്ടറി ആയി മാത്യു പി തോമസിനെയും ജോയിന്റ് ട്രഷറര്‍ ആയി വിജയ കുറുപ്പിനെയും തെരെഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങള്‍: എന്‍ കെ സോമന്, ലിബിമോന് എബ്രഹാം, സഞ്ജു കളത്തില്‍ പറമ്പില്‍, ബാബുരാജ് പിള്ള, രാജേഷ് പിള്ള, ടോം സി തോമസ്, ബിനു കോര, റോബിന് മത്തായി, ബിനു ജോസഫ്, ഷൈജു കളത്തില്‍, നിഷാദ് ജോയ്. ട്രൂസ്റ്റി ബോര്‍ഡ്ചെയര്‍മാന്‍ സുരേഷ് നായര്‍.
അംഗങ്ങള്‍: ജോഫ്രിന്‍ ജോസ്, ഷോബി ഐസക്, തോമസ് മാത്യു, ബെന്‍ കൊച്ചിക്കാരന് . യോങ്കേഴ്സ് മലയാളി അസോസിയേഷന് എന്നും കാലോചിതമായ മാറ്റങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സംഘടനയാണ്. ആ തിരിച്ചറിവാണ്ഈ സംഘടനയെ ഒരുപടി മുന്നില്‍ നിര്‍ത്തുന്നത്. ഇക്കൊല്ലത്തെ പ്രവര്‍ത്തന മേഖലകളിലൊന്ന് ചാരിറ്റി രംഗംപുതിയ തലത്തില്‍ എത്തിക്കുകയെന്നതാണ്. കഴിഞ്ഞകാല പ്രസിഡന്റുമാരിലൊരാളായ ബിനു ജോസഫ് അതിന്റെ ഒരു കരട് രേഖ കമ്മിറ്റിയില്‍ കൊണ്ടുവരികയും കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്തു. വിമന്‍സ് ഫോറം രൂപീകരിക്കുവാനും തീരുമാനിച്ചു.അതിലേക്കായി ഡോണാ ജോസഫ്, മഞ്ജു നായര്‍, നിഷ ജോഫ്രിന്‍, ഷീജ നിഷാദ്, ലിസ ദീപു എന്നിവര്‍ മുന്‍പോട്ടു വരികയും ചെയ്തു. ഫോമാ ട്രഷററാകാന്‍ തയ്യാറെടുക്കുന്ന ഷിനു ജോസഫിന് വേണ്ടി ശക്തമായ ഒരു സംഘടനാ പ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചു കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന വിജയം ഒരു ചുവടു വെയ്പു മാത്രമായിരുന്നെന്നും ഈ വര്‍ഷം ഒരിക്കലും മറക്കാനാകാത്ത വര്ഷമാക്കിയെടുക്കാന് കെല്പ്പുള്ളനേതൃനിര തന്നോടൊപ്പം ഉണ്ടെന്നുവിശ്വാസമുണ്ടെന്നും ഷിനു ജോസഫ് പറഞ്ഞു. പുതിയ ട്രഷറര്‍ മോട്ടി ജോര്‍ജിന്റെ നന്ദി പ്രകടനത്തോടെമീറ്റിംഗ് സമാപിച്ചു.
Comments