ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗമായി ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയും രംഗത്ത്.മിഡ് ഹഡ്സണ്‍ മലയാളീ അസോസിയേഷന് വൈസ് പ്രസിഡന്റ് ഷീല ജോസഫ് ആണ് മുതിര്‍ന്ന ഫൊക്കാന നേതാക്കളുടെ അനുഗ്രഹാശംസകളോടെ ആദ്യമായി നാഷണല്‍ കമ്മിറ്റിയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മിഡ് ഹഡ്സണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഷീല കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഫൊക്കാന അംഗം എന്ന നിലയില്‍ നടത്തിയിട്ടുള്ള നിസ്വാര്‍ത്ഥവും അര്‍പ്പണബോധത്തോടെയുമുള്ള സേവനങ്ങളുമാണ് ഷീലയെ മുതിര്‍ന്ന ഫൊക്കാന നേതാക്കളുടെ പ്രീതിക്ക് പാത്രമാക്കിയത്. ന്യൂയോര്‍ക്കിലെ ഡച്ചസ് കൗണ്ടിയില്‍ വേപ്പിന്ഗേര്സ് ഫോള്‍സില്‍ താമസിക്കുന്ന ഷീല ജോസഫ് തൊടുപുഴ വളമറ്റം സ്വദേശിനി യാണ്.
28 വര്‍ഷം മുന്‍പ് അമേരിക്കയില്‍ കുടിയേറിയ കേരള പോലീസില്‍ ഉദ്യോഗസ്ഥനിയിരുന്ന എ.വി. ബേബിയുടെയും തങ്കമ്മയുടെയും മകളായ ഷീല നല്ലൊരു ഗായികയും നര്‍ത്തകയുമാണ്.ഡചെസിലെ സെയിന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ ക്വയര്‍ അംഗമായിരുന്ന ഷീല അവിടെ പള്ളി കമ്മിറ്റി അംഗവുമായിരുന്നു മറ്റൊരു യുവ വനിത നാഷണല്‍ കമ്മിറ്റി അംഗം കൂടി ടീമില്‍ അംഗമാകുന്നതോടെ ഭരണസമിതിയുടെ പ്രവര്ത്തനഞങ്ങള്ക്കു മുതല്‍ക്കൂട്ടാകുമെന്ന് ഷീലയുടെ സ്ഥാനാര്ഥിത്വത്തിനു പിന്തുണയേകിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന് ബി. നായര്‍ പറഞ്ഞു. ഷീലയെപോലുള്ള യുവ വനിതകള്‍ ഫൊക്കാനയിലേക്കു കടന്നു വരുന്നത് ഫൊക്കാനയുടെ വളര്‍ച്ചയുടെ പുതിയ ദിശാബോധം വെളിവാക്കുന്നതാണെന്നും യുവരക്തം നിറഞ്ഞ പുതിയ കമ്മിറ്റിക്കു ജനോപകാരപ്രദവും നൂതനവുമായ പല പ്രവര്‍ത്തനങ്ങളും കാഴ്ച വെക്കാന്‍ കഴിയുമെന്നുള്ളതിനുള്ള തെളിവുമാണെന്നും ഫൊക്കാനയുടെ ട്രെഷറര്‍ സ്ഥാനര്തിത്വം പ്രഖ്യാപിച്ച ന്യൂജേഴ്സിയില്‍ നിന്നുള്ള സജിമോന്‍ ആന്റണി പറഞ്ഞു.
ന്യൂയോര്‍ക്കില്‍ സര്‍ട്ടിഫൈഡ് മെഡിക്കല്‍ റെക്കോര്‍ഡ് ബില്ലിംഗ് ആന്‍ഡ് കോഡിങ്ങ് സ്പെഷ്യലിസ്റ് ആയി ജോലി ചെയുന്ന ഷീല നേരത്തെ തന്നെ ആരോഗ്യ പരിരക്ഷ മേഖലയില്‍ ജോലി ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ ഫര്‍മസിസ്റ് ആയി ജോലി ചെയ്യുന്ന ഭര്‍ത്താവ് എലിയാസ് ജോസഫ് വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയാണ്. കോളേജ് വിദ്യാര്‍ത്ഥികളായ ക്രിസ്റ്റിന ജോസഫ്, ആഷ്ലി ജോസഫ് എന്നിവര്‍ മക്കളാണ്.
Comments