എല്‍മോണ്ട് (ന്യൂയോര്‍ക്ക്) നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ എപ്പിസ്കോപ്പല്‍ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഇടവക സന്ദര്‍ശിച്ചു. ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്, സാജന് മാത്യു എന്നിവരാണ് സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നവര്‍ വികാരി വെരി. റവ. യേശുദാസന് പാപ്പന് കോര്‍ എപ്പിസ്കോപ്പാ ഇവരെ സ്വാഗതം ചെയ്തു സംസാരിച്ചു.
ബാങ്ക്വറ്റ് സമ്മേളനത്തെപ്പറ്റി ഡോ. ഫിലിപ്പ് ജോര്‍ജും, ടിക്കറ്റ് / സീറ്റിങ് അറേഞ്ച്മെന്റുകളെപ്പറ്റി സാജന് മാത്യുവും വിശദീകരിച്ചു. മേയ് 17 മുതല്‍ 19 വരെ ഹോളി ട്രാന്സ്ഫിഗറേഷന് റിട്രീറ്റ് സെന്ററില്‍ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്യാനയോഗത്തെക്കുറിച്ച് കണ്‍വീനര്‍ സജി എം. പോത്തന് വിവരിച്ചു. ഇടവകയില്‍ നിന്നും പരമാവധി പേര് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കണമെന്നു വെരി. റവ. യേശുദാസന് പാപ്പന് കോര്‍ എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു. ഫാ. ജോയിസ് പാപ്പനും സന്നിഹിതനായിരുന്നു.
Comments