ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയില്‍ വെച്ച് നടത്തപ്പെടുന്ന സൗത്ത് ഏഷ്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായുള്ള പ്രമോഷണല്‍ യോഗങ്ങളും രജിസ്ട്രേഷന് സ്വീകരിക്കലും വിവിധ സ്റ്റേറ്റുകളില്‍ ലോക്കല്‍ കമ്മറ്റികളുടെ സഹകരണത്തില്‍ നടന്നുവരുന്നു. മാര്‍ച്ച് 4 ഞായര്‍ വൈകിട്ട് 6ന് ഡാളസ് ഐ.പി.സി ഹെബ്രോന്‍ സഭയില്‍ വെച്ച് നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗത്തില്‍ ദേശീയ ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസ പ്രതിനിധികളും സംബദ്ധിക്കും. ബ്രദര്‍ റോബിന് രാജു , സിസ്റ്റര്‍ ലിന്‍സി ഡി വര്‍ഗീസ്, സിസ്റ്റര്‍ ഷൈനി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.മാര്‍ച്ച് 11 ഞായറാഴ്ച വൈകിട്ട് 6ന് ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോന്‍ സഭയില്‍ നടത്തപ്പെടുന്ന യോഗത്തിന് നാഷണല്‍ പ്രതിനിധി ബ്രദര്‍ ജോണ്സണ് മാത്യൂ, യുവജന വിഭാഗം പ്രതിനിധി ഡോ.മനു പി. ചാക്കോ, വനിത വിഭാഗം പ്രതിനിധി സിസ്റ്റര്‍ ഷൈനി മാത്യൂ തുടങ്ങിയവര്‍ നേതൃത്വം വഹിക്കും.
മാര്‍ച്ച് 17 ഞായറാഴ്ച വൈകിട്ട് 5ന് ചിക്കാഗോ വെസ്റ്റ് ഇര്‍വിങ്ങ് പാര്‍ക്ക് റോഡിലുള്ള ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഗോഡ് സഭയില്‍ നടത്തപ്പെടുന്ന യോഗത്തില്‍ പി.സി.എന്‍.എ.കെ ദേശീയ പ്രതിനിധി ഡോ. ജോര്‍ജ് മാത്യൂ, യുവജന വിഭാഗം പ്രതിനിധി വെസ്ളി വര്‍ഗീസ്, വനിതാ വിഭാഗം പ്രതിനിധി സിസ്റ്റര്‍ ആലീസ് മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കും.മാര്‍ച്ച് 18 ഞായര്‍ വൈകിട്ട് 6ന് പെന്‍സില്‍വാനിയ സ്റ്റേറ്റ് പ്രമോഷണല്‍ യോഗം ഫിലദല്‍ഫിയ എബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ മന്ദിരത്തില്‍ നടത്തപ്പെടും. നാഷണല്‍ മ്യൂസിക് കോര്‍ഡിനേറ്റര്‍ പ്രിന്‍സ് മാത്യൂ, യൂത്ത് പ്രതിനിധി ആല്വിന് ജെ. ഉമ്മന്‍, വനിത പ്രതിനിധി എസ്ഥേര്‍ യോഹന്നാന്, ന്യൂയോര്‍ക്ക് പ്രതിനിധി സോണി വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സമ്മേളനങ്ങളോടനുബദ്ധിച്ച് ആത്മീയ ഗാന ശുശ്രുഷകളും ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍ ജോണ്സണ് ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി തോമസ്, ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ.തോമസ് ഇടിക്കുള തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബദ്ധിക്കുകയും കോണ്‍ഫ്രന്‍സിന്റെ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും, മുഖ്യ പ്രാസംഗികരെ പരിചയപ്പെടുത്തി ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്യും.
പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍ ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണല്‍ ലോക്കല്‍ തലത്തിലുള്ള ഭാരവാഹികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. 2018 ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ പട്ടണത്തിലുള്ള മാസ് മ്യൂച്ചല്‍ കണ്വന്ഷന് സെന്ററില്‍ വെച്ചാണ് ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എന്‍.എ.കെ കോണ്ഫ്രന്സില് സംബദ്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ യോഗങ്ങളില്‍ പങ്കെടുത്ത് സൗജന്യ നിരക്കിലുള്ള രജിസ്ട്രേഷന് റിസര്‍വ്വ് ചെയ്യണം. ഈ പ്രാവശ്യം വിശ്വാസികളുടെ വന്‍ പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വെബ് സൈറ്റ്, ഇ മെയില്‍, ഫോണ്‍ എന്നിവ വഴിയും രജിസ്ട്രേഷന് ചെയ്യുവാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍ കണ്വന്ഷന് സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ നിബു വെള്ളവന്താനം അറിയിച്ചു.
നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ' അങ്ങയുടെ രാജ്യം വരേണമേ'' എന്നുള്ള വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ ഉണര്‍വ്വ് പ്രഭാഷകരും അതിഥി പ്രാസംഗികരും വിവിധ സെക്ഷനുകളില്‍ ദൈവവചനം പ്രസംഗിക്കും. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും -www.pcnak2018.org
Comments