ന്യുയോർക്ക്∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം ഉൾപ്പെടെയുള്ള മർത്തോമ്മാ സഭാംഗങ്ങളിൽ നിന്നും എംബിബിഎസ്, ബിപിറ്റി, ബിഎംആർ തുടങ്ങിയ കോഴ്സുകളിലേക്ക് സ്പോൺസർഷിപ്പ് അപേക്ഷകൾ മാർച്ച് അഞ്ച് മുതൽ സ്വീകരിച്ചു തുടങ്ങും. ഇന്നു മുതൽ 22 വരെ അപേക്ഷ ഫോറം മർത്തോമ്മാ സഭാ ഓഫീസിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ഇടവക വികാരിയുടെ സർട്ടിഫിക്കറ്റോടെ അയച്ചതിന്റെ പകർപ്പ് സഭാ ഓഫിസിൽ ഏപ്രിൽ 2 ന് മുമ്പ് ലഭിച്ചിരിക്കണം. സ്പോൺസർഷിപ്പ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സഭയ നടത്തുന്ന എഴുത്തു പരീക്ഷ ഏപ്രിൽ 10 നായിരിക്കും. വിവരങ്ങൾക്ക്: www.marthoma.im.
Comments