ഫോമയുടെ ഏറ്റവും ശക്തമായ റിജിയണുകളിലൊന്നാണ് വെസ്റ്റേണ്‍ . ഫോമയുടെ ഭാവി നിര്‍ണ്ണയിച്ച കണ്‍വന്‍ഷനായിരുന്നു ജോണ്‍ ടൈറ്റസിന്റെ ലാസ് വേഗസ്സ് കണ്വന്ഷന് . എന്നാല്‍ നാളിതുവരെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനം ഒരു മോഹമായി അവശേഷിക്കുകയാണ്. ഈ സ്ഥാനത്തേക്ക് മല്‍സരിച്ചവരെല്ലാം പരാജയപ്പെട്ടതാണ് ചരിത്രം . ഇപ്പോള്‍ വീണ്ടും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് മല്‍സരാര്‍ത്ഥികള്‍ കടന്ന് വരുകയാണ്. പന്തളം ബിജുവും വിന്‍സെന്റ് ബോസും . രണ്ട് പേരും ഫോമയുടെ ജനനം മുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയിലുണ്ട്.എന്നാല്‍ രണ്ട് പേരും മല്‍സരിക്കുന്നത് വെസ്റ്റേണ്‍ റിജിയണിലെ മിക്കവര് ക്കും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫോമയുടെ മുതിര് ന്ന നേതാക്കളില്‍ പലരും അഭിപ്രായം പറഞ്ഞു കഴിഞ്ഞു. അതു കൊണ്ടു തന്നെ ഒരാള്‍ പിന്മാറാനുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നു വരുന്നു. അനിയന് ജോര്‍ജ്ജ് പ്ളാന്‍ ചെയ്യുന്ന 2020-2022 ഡ്രീം ടീമിലേക്കും വെസ്റ്റേണ്‍ റീജിയണില്‍ നിന്ന് ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വരുവാനുള്ള ചര്‍ച്ചകളും പൂര്‍ത്തീകരിച്ചു കഴിഞ്ഞതായാണ് വിവരം
Comments