ചിക്കാഗോ: ഫൊക്കാനായുടെ 2018- 2020 ദേശീയ വനിതാഫോറം ചെയര്‍പേഴ്സണ്‍ ആയി ചിക്കാഗോയില്‍ നിന്നുള്ള ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് മത്സരിക്കുന്നു. ലീല മാരേട്ടിന്റെ പാനലില്‍ നിന്നാണ് അവര്‍ മത്സരിക്കുന്നത്. നിലവില്‍ ഫൊക്കാനാ ദേശീയ വനിതാഫോറം വനിതാ ഫോറം വൈസ് പ്രസിഡന്റ് ആയ ഡോ.ബ്രിട്ജിറ്റ് ജോര്‍ജ് ചിക്കാഗോയിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ നിറഞ്ഞ സാന്നിധ്യമാണ് .ചരിത്ര വിജയമായിരുന്ന ഫൊക്കാനാ ചിക്കാഗോ കണ്‍വന്‍ഷന്റെ ചുക്കാന്‍ പിടിച്ച വനിതകളില്‍ ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് വഹിച്ച പങ്ക് ശഌഘനീയമായതിനാല് ആണ് തന്റെ പാനലില്‍ നിന്ന് അടുത്ത ദേശീയ ചെയര്‍ പേഴ്സണ്‍ സ്ഥാനത്തേക്ക് ഡോ. ബ്രിട്ജിറ്റ് ജോര്‍ജിനെ മത്സരിപ്പിക്കുന്നതെന്നു 2018- 2020 ഫൊക്കാന പ്രസഡന്റ് സ്ഥാനാര്‍ഥിയായ ലീലാ മാരേട്ട് അറിയിച്ചു. ചിക്കാഗോയില്‍ ആതുര ശ്രുശൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.ബ്രിഡ്ജിറ്റ് ജോര്‍ജ് കാഞ്ഞിരപ്പള്ളിയില്‍ പേരുകേട്ട കരിപ്പാറമ്പില് മറിയാമ്മയുടേയും, ബര്‍ക്കുമാന്‍സിന്റേയും സീമന്തപുത്രിയാണ്. 2012-ല്‍ ഹൂസ്റ്റണില്‍ വെച്ചു നടന്ന ഫൊക്കാന ദേശീയ കണ്‍വന്‍ഷനില്‍ മലയാളി മങ്കയായി തെരഞ്ഞെടുത്തിട്ടുണ്ട്. 1998-ല്‍ അമേരിക്കയില്‍ കുടിയേറി.
ജിമ്മി ജോര്‍ജ് സിപി.എ ആണ് ഭര്‍ത്താവ്. രണ്ടു മക്കള്‍. ഫിസിക്കല്‍ തെറാപ്പയില് കോയമ്പത്തൂര്‍ എം.ജി.ആര് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്സ് നേടിയ അവര്‍ 2015-ല്‍ അമേരിക്കയിലെ യൂട്ടിക്കല് കോളജില്‍ നിന്ന് ഫിസിക്കല്‍ തെറാപ്പയില് ഡോക്ടറേറ്റും നേടി. ഇപ്പോള്‍ ചിക്കാഗോയിലെ സെഡ്ജ് ബ്രൂക്ക് നഴ്സിംഗ് ഫെസിലിറ്റിയില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നേരത്തെ പ്രിസ്ബിറ്റേറിയന്‍ ഹോംസ് ആന്‍ഡ് കമ്യൂണിറ്റി സെന്ററില്‍ റിഹാബ് ഡയറക്ടറായിരുന്നു. 2012 മുതല്‍ 2014 വരെ ചിക്കാഗോ മലയാളി അസോസിയേഷന് വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായിരുന്ന ബ്രിഡ്ജിറ്റ് ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ പാരീഷ് കൗണ്‍സില്‍ മെമ്പറും, പബ്ലിക് റിലേഷന്‍സ് ഓഫീസറുമായി പ്രവര്‍ത്തിച്ചിരുന്നു.
ഫൊക്കാനയ്ക്കു ലീലാ മാരേട്ടിന്റെ നേതൃത്വത്തില്‍ വികസനാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാനും ന്യൂയോര്‍ക്കില്‍ ചിക്കാഗോയില്‍ മറിയാമ്മ പിള്ളയുടെ സാരഥ്യത്തില്‍ സംഘടിപ്പിച്ച കണ്വന്ഷന് പോലെ വിപുലമായ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ ലീലാ മാരേട്ട് നയിക്കുന്ന ടീമിന് സാധിക്കും.ഫൊക്കാനയിലും ,ഇതര സംഘടനകളിലും നേതൃത്വ പരമായും ,സംഘാടന മികവിലും ശ്രദ്ധയാകര്‍ഷിച്ച ലീലാ മാരേട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ് തന്നെ ഫൊക്കാന വനിതാ ഫോറം ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് അറിയിച്ചു. എല്ലാ അലസതയും മാറി ഫൊക്കാനയ്ക്കു ഒരു പുതിയ ജീവന് ഉണ്ടാകുവാന്‍ എല്ലാ അംഗ സംഘടനകളും ലീലാ മാരേട്ട് നയിക്കുന്ന പാനലിനൊപ്പം നിലകൊള്ളണമെന്നും ഡോ. ബ്രിട്ജിറ്റ് ജോര്‍ജ് പറഞ്ഞു.
Comments