You are Here : Home / USA News

മങ്ക ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന സ്‌റ്റേജ്‌ഷോ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 30, 2018 01:22 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക ) ആഭിമുഖ്യത്തില്‍ നടത്തുന്ന ചാരിറ്റിഫണ്ട് റൈസര്‍ സ്‌റ്റേജ്‌ഷോ , "മധുരം പതിനെട്ട് - ബിജുമേനോന്‍' ഷോയുടെ ടിക്കറ്റ് സെയില്‍ കിക്ക്ഓഫ്, പ്രശസ്ത സിനിമാ നടനും, നിര്‍മ്മാതാവും എഴുത്തുകാരനും ആയ തമ്പി ആന്റണി , ചലച്ചിത്ര നടിയും , നര്‍ത്തകിയും ആയ രേണുക േമനോന്‍ എന്നിവര്‍മ ങ്കഭാരവാഹികളോടൊപ്പം ഫ്രീമോണ്ട് കാലിഫോര്‍ണിയയില്‍ വെച്ചു നടത്തുകയുണ്ടായി. ഏറെക്കാലത്തിനു േശഷം ,ബേ ഏരിയയിലെ മലയാളികള്‍ക്കുവെണ്ടി മങ്ക നടത്തുന്നഷോയുടെ വിജയത്തിനായി , എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എന്ന ്പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍ അറിയിച്ചു നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ എല്ലാ മലയാളി അസ്സോസിയേഷനുകളുടെയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് മങ്ക ഈഷോ നടത്തുന്നത് .പരിപാടിയുടെ വിജയത്തിനായി മങ്കയുടെ മുന്‍ പ്രസിഡന്റുമാരായ ഗീത ജോര്‍ജ്, കുഞ്ഞുമോള്‍ വാലത്, ടോജോ തോമസ്, ജോസഫ് കുര്യന്‍ , സജു ജോസഫ്, എന്നിവര്‍ അടങ്ങിയ വിപുലമായ ഒരുക മ്മിറ്റി , പ്രസിഡന്റ് സജന്‍ മൂലപ്ലാക്കലിന്റെ നേതൃത്തത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ബിജു പുളിക്കല്‍ കണ്‍വീനര്‍ ആയിട്ടുള്ള , ഈ കമ്മിറ്റിയില്‍ , സെക്രട്ടറി സുനില്‍ വര്‍ഗീസ്, ട്രഷറര്‍ ലിജു ജോണ്‍, വൈസ് പ്രസിഡന്റ് റാണി സുനില്‍ , ജോയിന്റ് സെക്രട്ടറി സുഭാഷ് സ്കറിയ , ഡയറക്‌ടേഴ്‌സ് ആയ ബിനു ബാലകൃഷ്ണന്‍ , നൗഫല്‍ കപ്പാച്ചലില്‍ ,ലത രവി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. പ്രശസ്ത ചലചിത്രതാരം ബിജുമേനോന്‍ നയിക്കുന്ന ഈഷോയില്‍ ,ചലച്ചിത്രതാരങ്ങളായ കലാഭവന്‍ ഷാജോണ്‍ , രാഹുല്‍മാധവ് , ശ്വേതാ മേനോന്‍, മിയ ജോര്‍ജ് , ഗായത്രി സുരേഷ് , മഹാലക്ഷ്മി തുടങ്ങിയ വന്‍താര നിരയാണുള്ളത് . കോമഡിതാരങ്ങളായ നോബി മാര്‍ക്കോസ് ,സജു നവോദയ , രാജേഷ് പറവൂര്‍ കലാഭവന്‍ സുധി എന്നിവരും , മനോഹരങ്ങളായ ഗാനങ്ങളുമായി ,ഐഡിയ സ്റ്റാര്‍ വിന്നര്‍ നജീം ഹര്‍ഷദ് , കാവ്യാ അജിത് എന്നിവരും ചേരുന്നു. പ്രശസ്ത സിനിമഡയറക്ടര്‍ ഷാഫിയാണ് ഈഷോ ഡയറക്റ്റ് ചെയുന്നത്. മെയ് 19നു ശനിയാഴ്ച , വൈകുന്നേരം 5 മണിക്ക് , രണ്ടായിരത്തിഅഞ്ഞൂറില്‍പരം സീറ്റിങ് ഉള്ള സാന്‍ജോസിലെ സെന്‍ട്രല്‍ ഫോര്‍പെര്‍ഫോമിംഗ് ആര്‍ട്‌സ് തീയറ്ററില്‍ വെച്ചാണ്, ബേ ഏരിയയിലെ കലാസ്‌നേഹികള്‍ക്കായി, മങ്ക ഈകലാ വിരുന്നൊരുക്കുന്നത്. റോബി മാത്യു (Realtor) ,രാജീവ് തരൂര്‍ (ഗ്രാനൈറ്റ് ക്രാഫ്റ്റ്) , ജെയിംസ് മച്ചാത്തില്‍ (A1 Jays) , SBI കാലിഫോര്‍ണിയ (san jose) , ഗോപിനാഥ് (Loanagent ) തുടങ്ങിയ മലയാളി സംരംഭകര്‍ ഷോ സ്‌പോണ്‍സര്‍ ചെയ്യുന്ന ഷോയുടെ മീഡിയപാര്‍ട്ണര്‍ ആയി Malayali FM, Starmovies USA, ടിക്കറ്റിങ് പാര്‍ട്ണര്‍ ആയ n4Event Tickets എന്നിവര്‍ പ്രവര്‍ത്തിക്കുന്നു . ടിക്കറ്റിനും കൂടുതല്‍വിവരങ്ങള്‍ക്കുമായി ബിജുമേനോന്‍ഷോ.കോം സന്ദര്‍ശിക്കുക . (www.bijumenonshow.com )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.