You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജനല്‍ കോണ്‍ഫറന്‍സ് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, April 06, 2018 11:52 hrs UTC

കരോള്‍ട്ടണ്‍ (ഡാലസ്): വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കരോള്‍ട്ടണ്‍ ഗുരുവായൂരപ്പന്‍ അമ്പലം ഓഡിറ്റോറിയത്തില്‍ നടക്കും. റീജിയണ്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 2018 - 2020 വരെയുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടനാ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിക്കുമെന്ന് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കോണ്‍ഫറന്‍സിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള, വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, ഷാജി രാമപുരം, ചെറിയാന്‍ അലക്‌സാണ്ടര്‍, ഏലിയാസ് പത്രോസ്, പ്രമോദ് നായര്‍, വര്‍ഗീസ് മാത്യു, പ്രൊ. ജോയി പല്ലാട്ടുമഠം, ജോര്‍ജ് ആഡ്രൂസ്, സാം ചാക്കോ, സുകു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.