You are Here : Home / USA News

ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബസംഗമം ഏപ്രില്‍ 28ന്

Text Size  

Story Dated: Monday, April 09, 2018 03:22 hrs UTC

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ കൂട്ടായ്മയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ കുടുംബ സംഗമം ഏപ്രില്‍ 28 ശെനിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ വെസ്റ്റ് നായക്കിലുള്ള ക്ലാര്‍ക്‌സ് ടൌണ്‍ റിഫോം ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ് എന്ന് പ്രസിഡന്റ്‌റ് ശ്രീ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു. വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് നടക്കുന്ന ഈ സംഗമത്തില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണെന്ന് ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു. സംഗമം വിജയിപ്പിക്കുന്നതിനായി കോര്‍ഡിനേറ്റര്‍മാരായി ജയപ്രകാശ് നായര്‍, ബാബുരാജ് പിള്ള, ചെറിയാന്‍ കോശി, വിശാല്‍ വിജയന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഭാരത് ബോട്ട് ക്ലബ്ബ് ഈ വര്‍ഷം കാനഡയിലും അമേരിക്കയിലും നടക്കുന്ന എല്ലാ വള്ളം കളി മത്സരങ്ങളിലും മാറ്റുരക്കാന്‍ തയ്യാറെടുത്തു വരികയാണെന്ന് ക്യാപ്റ്റന്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.