നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ നടത്തുന്ന `കേരളാ കഫേ' ഫുഡ് ഫെസ്റ്റിവല്‍ മെയ് രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 4.30-നു നാഷ്വില്‍ ഡൗണ്‍ ടൗണ്‍ സെന്റ് പയസ് കാത്തലിക് ചര്‍ച്ച് ജിംനേഷ്യത്തില്‍ വെച്ച് നടത്തുന്നതാണ്. കേരളത്തിലുടനീളമുള്ള സ്പെഷ്യല്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തട്ടുകട മാതൃകയില്‍ രുചികരമായും ചൂടോടെയും വിവിധ സ്റ്റാളുകളില്‍ ലഭ്യമാകുന്നതാണ്. പാചക വൈദഗ്ധ്യമുള്ള അസോസിയേഷന് വാളണ്ടിയേഴ്സാണ് ഭക്ഷണം തയാറാക്കുന്നത്. ടെന്നസിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍ 2008-ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. സാം ആന്റോ പുത്തന്‍കളമാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
Comments