ഗാര്‍ലന്റ് (ഡാലസ്) . അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുളള നടപടികള്‍ അടിയന്ത്രരമായി കൈക്കൊളളണമെന്ന് പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലക്സ് യൂണിറ്റിന്‍െറ പ്രവര്‍ത്തകയോഗം ഇന്ത്യാ ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു.
പാസ്പോര്‍ട്ട്, വിസാ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളെ സമീപിയ്ക്കുമ്പോള്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന പ്രതികരണം അത്യന്തം നിരാശജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അടിയന്ത്ര ഘട്ടങ്ങളില്‍ പോലും യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് നിരവധി കടമ്പകള്‍ തരണം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുളളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
എപ്രില്‍ 26 ന് കിയാ റസ്റ്റോറന്റില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ നേപ്പാള്‍ പ്രകൃതി ദുരന്തത്തില്‍ അകാല മൃത്യു വരിച്ച ഇന്ത്യന്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജനങ്ങളുടെ സ്മരണകള്‍ക്ക് മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചാണ് യോഗ നടപടികള്‍ ആരംഭിച്ചത്.
പ്രസിഡന്റ് തോമസ് രാജന് അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംഘടനയുടെ രണ്ടാമത് ഗ്ലോബല്‍ കണ്വന്ഷന് വിജയിപ്പിക്കുന്നതിനും സമ്മേളനത്തില്‍ ഡിഎഫ്ഡബ്ല്യു യൂണിറ്റില്‍ നിന്നും മൂന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. സംഘടനാ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും ഗാര്‍ലന്റ്, മസ്കിറ്റ്, സണ്ണി വെയ്ല് സിറ്റികളിലെ വിദ്യാലയങ്ങളില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കുന്ന ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്സിനെ (വാലഡിക്ടോറിയന്, സാലുറ്റേറ്റോറിയന്) ആദരിക്കുന്നതിനും സോഷ്യല്‍ സെക്യൂരിറ്റി, പെന്ഷന് തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്ക്കരിയ്ക്കുന്നതിനുളള സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗ്ലോബല്‍ ട്രഷറര്‍ പി. പി. ചെറിയാന് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ ഏലിയാസ് മര്‍ക്കോസ്, രാജന് മേപ്പുറം, സാം മത്തായി തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു. സെക്രട്ടറി സിജു. വി. ജോര്‍ജ് നന്ദി പറഞ്ഞു.
Comments