കേരള അസ്സോസിയേഷന് ഓഫ് ഡാളസ്- കേരളനൈറ്റ് മെയ് 16ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, April 28, 2015 10:11 hrs UTC
ഡാളസ് : കേരള അസ്സോസിയേഷന് ഓഫ് ഡാളസ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള കേരള നൈറ്റ് ഈ വര്‍ഷം മെയ് 16 ശനിയാഴ്ച നടത്തുന്നതാണെന്ന് അസ്സോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.കരോള്‍ട്ടന്‍ ഡോവ് ക്രീക്കിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കൊബൈറ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കണം. ഒരു ഡോളര്‍ പ്രവേശന ഫീസായി നിശ്ചയിച്ചിട്ടുണ്ട്. കേരളനൈറ്റില് പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ടില്‍ കൂടുതല്‍ ഇനങ്ങള്‍ അനുവദിക്കുകയില്ലെന്നും മെയ് 5ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ പറഞ്ഞു. ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ വളര്‍ന്നു വരുന്ന കലാകാരന്മാര്ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക എന്നതാണ് കേരള നൈറ്റ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്ട്രേഷന് ബാബു കണ്ടോത്തിനെ 460 463 6869 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അസ്സോസിയേഷന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു
Comments