ഓര്‍ലാന്റോ: ഒരുമ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ വര്‍ണ്ണ ശബളമായ ചടങ്ങുകളോടെ ആഘോഷിച്ചു. നിരവധി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന ഈസ്റെര്‍ എഗ്ഗ് ഹണ്ടോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വിഷു കണിയും കൈനീട്ടവും പിന്നെ മതസൗഹാര്‍ദ്ദം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പതിവിലും വ്യത്യസ്തമായി കുട്ടികള്‍ തിരികള്‍ തെളിച്ചു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശ്രീമതി സ്മിത നോബിളും സംഘവും അവതരിപ്പിച്ച സെമി ക്ലാസ്സിക്കല്‍ നൃത്തം ഏവരുടെയും കണ്ണും കാതും കുളിര്മയെകുന്നതായിരുന്നു . തുടര്‍ന്ന് ഒരുമയുടെ പ്രസിഡണ്ട് ശ്രീ സായിറാം എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും ,ഈസ്റ്റര്‍- വിഷു ആഘോഷങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയുത് . അതിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ദയ കാംപിയില്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ഈ വരഷത്തെ ഭാരവാഹികളെ പരിചയപെടുത്തി . ഒരുമയുടെ സെക്രട്ടറി ആയി ശ്രീ അഭിലാഷ്, ജോയിന്റ് സെക്രട്ടറിയായി ശ്രീ ഷാനവാസ്, ട്രഷററായി ജോജോ തോമസ് , പ്രോഗ്രാം കോര്‍ഡിനേറ്ററായി ദയ കാംപിയില്‍ എന്നിവരെ പരിച്ചയപെടുത്തുകയും യൂത്ത് കമ്മിറ്റി ആയി ആശിഷ് ജോയ്, അനിരുദ്ധ് പാലിയത്ത്, സാറാ കാംപിയില്‍, സ്റ്റെഫിന എന്നിവരെ വേദിയില്‍ പ്രഖ്യാപിക്കുകയും ചെയുതു. ഒരുമയുടെ സെക്രട്ടറി ശ്രീ അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടിക്ക് സമാപനമായി..
Comments