കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍വാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ CVMA (സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്) യുടെ ഈ വര്‍ഷത്തെ പിക്നിക് മെയ് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഓക്ഡയില് വുഡ്വാര്‍ഡ് റിസര്‍വെയറില്‍ വെച്ചു നടത്തപ്പെടുന്നു. ബ്രേക്ഫാസ്റ്റ്, ബര്ബിക്യു ലഞ്ച്, ഈവനിംഗ് സ്നാക്ക്സ്, നാടന്‍ കപ്പ, കട്ടന്‍ കാപ്പി തുടങ്ങിയ വിഭവ സമൃദ്ധമായ വിരുന്നാണ് ഒരിക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലവിധം ഗെയിംസ് / ഫണ്‍ പരിപാടികളും തയ്യാറാക്കിയിട്ടുണ്ട്. സെക്രട്ടറി പ്രവീണ്‍ കുമാര്‍ അറിയിച്ചതാണിത്.
Comments