ജോണിക്കുട്ടി പിള്ളവീട്ടില്‍
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഏപ്രില്‍ 26-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ലദീഞ്ഞോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബഹുമാനപ്പെട്ട റവ.ഫാ. പോള്‍ ചാലിശേരി മുഖ്യ കാര്‍മികനും, ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ സഹ കാര്മികനുമായിരുന്നു. ജീവിതത്തിലെ വെല്ലുവിളികള്‍ പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധരുടെ മധ്യസ്ഥംവഴിയും തരണം ചെയ്യുമ്പോള്‍ ജീവിതവിജയം കൈവരിക്കാനാകുമെന്നും, പൈശാചിക ശക്തിയില്‍ നിന്നും രക്ഷനേടാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ചാലിശേരി അച്ചന് തന്റെ വചനസന്ദേശത്തില്‍ ഉത്ബോധിപ്പിച്ചു. ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റ്റേഴ്സ് എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments