ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ കിങ്ങ്സ് യൂണിവേഴ്സിറ്റി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.സജു മാത്യുവിന് ഡി.ലിറ്റ്(കമ്മ്യൂണിക്കേഷന്‍സ്) നല്കി ആദരിച്ചു.വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഹോട്ടല്‍ റിനൈസന്‍സ് ഡൗണ്‍ ടൗണില്‍ മെയ് 2ന് ശനിയാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ.റിച്ചാര്‍ഡ് ഐ.ഫിഷറിന്റെ സാന്നിദ്ധ്യത്തില്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ.സെല്‍വിന്‍ കുമാറില്‍ നിന്ന് ഡി.ലിറ്റ് സര്‍ട്ടിഫിക്കറ്റ് സജു മാത്യു അച്ചന് ഏറ്റുവാങ്ങി.തനിയ്ക്ക് ദൈവദത്തമായി ലഭിച്ചിരിയ്ക്കുന്ന ബഹുമുഖ താലന്തുകളില് കൂടി പ്രത്യേകിച്ച് മാജിക്കില്‍ കൂടി സുവിശേഷ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന സംഭാവനകളെ മാനിച്ചാണ് യൂണിവേഴ്സിറ്റി ഡി.ലിറ്റ് നല്കി ആദരിച്ചത്.
പ്രസംഗത്തിലൂടെയും, സംഗീതത്തില്‍ കൂടിയും മാത്രമല്ല, 'മാജിക്കും' സുവിശേഷ പ്രസംഗത്തിലൂടെയും, സംഗീതത്തില്‍ കൂടിയും മാത്രമല്ല, 'മാജിക്കും' സുവിശേഷ പ്രഘോഷണത്തിനുളള ഉത്തമ മാധ്യമം തന്നെ എന്നു മനസിലാക്കിയ ഈ വൈദികന് മാജിക്കിന്റെ അനന്ത സാദ്ധ്യതകളെ പ്രഘോഷണത്തിനായി ഉപയോഗിച്ചു വരുന്നു.മാജിക് രംഗത്തെ ഓസ്കാര്‍ എന്ന് വിശേഷിയ്ക്കപ്പെടുന്ന മെര്ലിന് അവാര്‍ഡിനൊപ്പം(ബസ്റ്റ് ഗോസ്പല്‍ മജീഷ്യന്‍)'ഡോക്ടര്‍ ഓഫ് മാജിക്ക്' സര്‍ട്ടിഫിക്കറ്റും ഏറ്റു വാങ്ങിയ ലോകത്തിലെ ആദ്യ വൈദികന് എന്ന ചരിത്രം സൃഷ്ടിച്ച റവ.ഡോ. സജു മാത്യുവിന്, രണ്ടു മാസത്തിനുള്ളില്‍ ലഭിയ്ക്കുന്ന രണ്ടാമത്തെ ഡോക്ടറേറ്റാണ് ഇപ്പോള്‍ ലഭിച്ചിരിയ്ക്കുന്നത്.പത്തനാപുരം ചാച്ചിപുന്ന സ്വദേശിയായ ഈ വൈദികന്റെ സഹധര്‍മ്മിണി കുമ്പനാട് മൂത്തേടത്ത് ബിന്‍സി സജുവും മക്കളായ ജോയലും, ജോയന്നായും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കി വരുന്നു.രാജസ്ഥാനിലെ 'കോട്ട' എന്ന പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന് ഈ വൈദികന്റെ കുട്ടിക്കാലത്ത്, കായികരംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. രാജസ്ഥാനില്‍ വിദ്യാര്‍ത്ഥിയായിരിയ്ക്കുമ്പോള്‍ സബ് ജൂനിയര്‍ ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍, റസ് ലിംഗ് എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നിരവധി ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്നു മുതല്‍ മനസില്‍ നിറഞ്ഞുനിന്ന, ഒരു വൈദീകനാവണമെന്നുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തെ കോട്ടയം മാര്‍ത്തോമ്മാ വൈദിക സെമിനാരിയിലെത്തിച്ചു.ചാച്ചിപ്പുന്ന നെല്ലിയ്ക്കല്‍ മത്തായി ജോണിന്റെയും, സൂസമ്മ മത്തായിയുടെയും മകനായ ഈ വൈദികന്റെ സഹോദരന്മാര് ഡോ.വിജു മാത്യൂ(ഒമാന്‍), ഡോ.ഷിജു മാത്യു(സൗദി യൂണിവേഴ്സിറ്റി) എന്നിവര്‍ പ്രഫസര്‍മാരായി സേവനമനുഷ്ഠിയ്ക്കുന്നു. റവ. എബി ചെറിയാന്, ബിജോ. വി. ചെറിയാന്(സൗദി) എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്.
Comments